ഐസിസ്സിൽ ചേർന്ന ഒരു മലയാളി കൂടി മരിച്ചതായി സംശയം !!! ടെലഗ്രാം സന്ദേശം ലഭിച്ചു

  • By: മരിയ
Subscribe to Oneindia Malayalam

കാസര്‍കോട്: ഐസിസ്സില്‍ ചേര്‍ന്നെന്ന് സംശയിയ്ക്കുന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കരിപ്പൂര്‍ പടന്ന സ്വദേശി മുഹമ്മദ് മുര്‍ഷിദ് ആണ് കൊല്ലപ്പെട്ടത്. ഇയാൾ മരിച്ചതായി പിതാവ് മുഹമ്മദിന് ടെലഗ്രാം സന്ദേശം ലഭിയ്ക്കുകയായിരുന്നു.

ISIS

ഐസിസ്സില്‍ ചേര്‍ന്ന ഹഫീസുദ്ദീന്‍ എന്ന ആള്‍ മരിച്ചതായി നേരത്തെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ അബ്ദുൾ റഹ്മാനും ഇത് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹഫീസുദ്ദീന്‍ മരിച്ചത്. ഇയാളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പിന്നീട് വാട്‌സ് ആപ്പില്‍ അയച്ച് നല്‍കിയിരുന്നു.

എന്നാല്‍ മുഹമ്മദ് മുര്‍ഷിദ് കൊല്ലപ്പെട്ടെന്ന വിവരം എന്‍ഐഎയോ, പോലീസോ സ്ഥിരീകരിച്ചിട്ടില്ല.

English summary
One more Malayalee, Who joined in ISIS killed.
Please Wait while comments are loading...