കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല കയറാന്‍ സുരക്ഷ തേടി മറ്റൊരു യുവതി! മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണ സാധ്യത!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല കയറാന്‍ സുരക്ഷ തേടി മറ്റൊരു യുവതി! | Oneindia Malayalam

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും മലകയറാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ എട്ട് സ്ത്രീകളാണ് ശബരിമലകയറാന്‍ എത്തിയത്. എന്നാല്‍ ഭക്തരെന്ന് അവകാശപ്പെടുന്നവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവര്‍ക്ക‍ും മലയിറങ്ങേണ്ടി വന്നു. പോലീസ് സംരക്ഷണം ഒരുക്കിയിട്ട് പോലും ആര്‍ക്കും അയ്യപ്പ ദര്‍ശനം സാധ്യമായില്ല.

"സ്ത്രീകള്‍ മലകയറിയിരുന്ന ഏഴ് വര്‍ഷവും അയ്യപ്പന്‍ ബ്രഹ്മചാരി ആയിരുന്നില്ലേ? ടിജി മോഹന്‍ദാസ്

തുലാമാസ പൂജകള്‍ക്ക് ശേഷം ഇന്ന് വൈകീട്ടോടെ നട അടയ്ക്കും. ഇന്ന് വൈകീട്ട് ആറ് വരെയേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടൂ. അതിനിടെ മറ്റൊരു യുവതി കൂടി മലകയറാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. എരുമേലി സ്വദേശിയായ യുവതിയാണ് പോലീസിനെ സമീപിച്ചത്.

 ചരിത്രത്തിന്‍റെ ഭാഗമാകാന്‍

ചരിത്രത്തിന്‍റെ ഭാഗമാകാന്‍

തുലാം ഒന്നിന് മാധവി, മാധ്യമപ്രവര്‍ത്തക സുഹാസിനി, പിറ്റേന്ന് മാധ്യമപ്രവര്‍ത്തകയായ കവിത, ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ, മേരി സ്വീറ്റി, പിന്നീട് ദളിത് ആക്റ്റിവിസ്റ്റ് മഞ്ജു ഇവരായിരുന്നു ചരിത്രത്തിന്‍റെ ഭാഗമാകാന്‍ എത്തിയ സ്ത്രീകള്‍. എന്നാല്‍ ഒരാളെ പോലും വിശ്വാസികളെന്ന് അവകാശപ്പെടുന്നവരുടെ കൂട്ടം മലകയറാന്‍ അനുവദിച്ചിട്ടില്ല.

 സ്ത്രീകള്‍ എത്തി

സ്ത്രീകള്‍ എത്തി

ഇന്നലെ മാത്രം നാല് സ്ത്രീകള്‍ മലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. നാല് പേരും തെലുങ്കാനയിലെ തീര്‍ത്ഥാടക സംഘത്തിനൊപ്പമായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരേയും പ്രതിഷേധം കടുത്തു.പമ്പയില്‍ നിന്ന് ഡോളിയില്‍ ഇന്നലെ സന്നിധാനത്ത് എത്തിയ ബാലമ്മ എന്ന സ്ത്രീക്ക് അന്‍പത് വയസ് തികഞ്ഞതാണെന്ന് പോലീസ് വാദിച്ചെങ്കിലും പ്രതിഷേധകര്‍ അത് അംഗീകരിച്ചില്ല.

 മലകടക്കാനായിട്ടില്ല

മലകടക്കാനായിട്ടില്ല

ഇവര്‍ക്കെതിരെ കൂട്ടശരണം വിളികളുമായി പ്രതിഷേധകര്‍ പാഞ്ഞടുത്തു. ഇതോടെ ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നായിരുന്നു സ്ത്രീകള്‍ പറഞ്ഞത്.
നടതുറന്ന് നാല് ദിവസത്തിനുള്ളില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍ക്കും വലിയ നടപ്പന്തല്‍ പോലും കടക്കാനായിട്ടില്ല.

മറ്റൊരു യുവതി

മറ്റൊരു യുവതി

ഇതിന് പിന്നാലെയാണ് ശബരിമലകയറാന്‍ താത്പര്യം അറിയിച്ച് മറ്റൊരു യുവതി കൂടി രംഗത്തെത്തിയത്. കോട്ടയം കറുകച്ചാൽ സ്വദേശിയും ദളിത് സംഘടനാ നേതാവുമായ ബിന്ദുവാണ് എരുമേലി പൊലീസിനെ സമീപിച്ചത്. അതേസമയം രേഖാമൂലം ഇവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല

തിരുമാനം

തിരുമാനം

വിവരം അറിഞ്ഞ ഉടൻ തന്നെ അയ്യപ്പ ഭക്തരുടെ ഒരു സംഘം എരുമേലി സ്റ്റേഷന് മുമ്പിലെത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ ഇവരെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പോലീസ് ഇതുവരെ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ല.

ഇരുമുടികെട്ട്

ഇരുമുടികെട്ട്

അതേസമംയം ഇരുമുടികെട്ട് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് പോലീസ് നിലപാട്.ഇവര്‍ക്കൊപ്പം രണ്ട് യുവാക്കള്‍ കൂടിയുണ്ട്.ആക്ടിവിസ്റ്റുകൾക്ക് ശബരിമല ദർശനത്തിന് അനുവാദം നൽകുന്നത് പമ്പയിലും സന്നിധാനത്തും നേരത്തേ സംഘർഷത്തിന് വഴിവെച്ചതിനാല്‍ ഇവര്‍ക്കും സംരക്ഷണം നല്‍കേണ്ടെന്നാണ് പോലീസ് നിഗമനം.

 മാധ്യമങ്ങള്‍ക്ക് നേരെ

മാധ്യമങ്ങള്‍ക്ക് നേരെ

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. നട അടയ്ക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങളെ ആക്രമിക്കുമെന്നാണ് വിവരം. അതിനാല്‍ മാധ്യമപ്രവര്‍ത്തകരോട് മലയിറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 നിലയ്ക്കലും പമ്പയിലും

നിലയ്ക്കലും പമ്പയിലും

നടതുറന്ന ആദ്യ ദിവസം ശബരിമല പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളുടെ വനിതാ മാധ്യമപ്രവര്‍ത്തകരേയടക്കം ഭക്തരെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.

 സന്നിധാനത്തും

സന്നിധാനത്തും

സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമെല്ലാം മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധകര്‍ പിന്തുടരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജനം ടിവി ഒഴികേയുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ പ്രതിഷേധകര്‍ നിരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 നട അടക്കും

നട അടക്കും

തുലാ മാസ പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രിയാണ് നട അടയ്ക്കുക. രാത്രി ഏഴിന് ശേഷം ആരേയും സന്നിധാനത്തേക്ക് കടത്തിവിടില്ല. ഇനി നവംബര്‍ അഞ്ചിനാണ് നട തുറക്കുക. ആറിന് രാവിലെ 10 ന് നട അടയ്ക്കുകയും ചെയ്യും തുടര്‍ന്ന് മണ്ഡല പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകീട്ടാണ് പിന്നീട് നട തുറക്കുക.

ഒരൊറ്റ പൈസ പോലും കാണിക്കയായി ഇടരുത്! തമിഴ് അയ്യപ്പഭക്തരോട് സംഘപരിവാറിന്‍റെ ആഹ്വനം.. വീഡിയോഒരൊറ്റ പൈസ പോലും കാണിക്കയായി ഇടരുത്! തമിഴ് അയ്യപ്പഭക്തരോട് സംഘപരിവാറിന്‍റെ ആഹ്വനം.. വീഡിയോ

English summary
one more women seeks police protection for sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X