• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നു

 • By Desk
cmsvideo
  Safa Febin Exclusive Interview | Oneindia Malayalam

  മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രംസഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മലപ്പുറം കരുവാരക്കുണ്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി സഫ ഫെബിനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. തന്‍റെ പ്രസംഗത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന രാഹുലിന്‍റെ അഭ്യര്‍ത്ഥന സ്വീകരിച്ചായിരുന്നു സഫ വേദിയിലെത്തിയത്.

  രാഹുലിന്‍റെ വാക്കുകള്‍ കൃത്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സഫയെ തേടി അഭിനന്ദങ്ങളും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായിട്ട് കാണുന്നുവെന്നാണ് വണ്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സഫ അഭിപ്രായപ്പെടുന്നത്. കൂടാതെ രാഹുലിനെ കുറിച്ചുള്ള അഭിപ്രായമെന്ത്?, നരേന്ദ്ര മോദിക്ക് പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ പോവുമോ?, മോദിയും രാഹുലും മത്സരിച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യും? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെ സഫ വണ്‍ ഇന്ത്യയോട് മനസ്സ് തുറന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ...

  വ്യത്യസ്തമായ അനുഭവം

  വ്യത്യസ്തമായ അനുഭവം

  രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിന് ശേഷം ലഭിച്ച അഭിനന്ദനങ്ങളും പ്രശംസയും വളരെ വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നതെന്നാണ് സഫ അഭിപ്രായപ്പെടുന്നത്. ഇത്രക്ക് വലിയ സംഭവമായി ഇത് മാറി മറിയുമെന്ന് പ്രസംഗം പരിഭാഷപ്പെടുത്തുമ്പോള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് സന്തോഷമുണ്ട്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം.

  'നീ പോയിക്കോ.. നീ പോയിക്കോ'

  'നീ പോയിക്കോ.. നീ പോയിക്കോ'

  പ്രസംഗം പരിഭാഷപ്പെടുത്താന്‍ കുട്ടികളില്‍ നിന്ന് ആരെങ്കിലും വരുമോയെന്ന് രാഹുല്‍ ഗാന്ധി ചോദിക്കുകയായിരുന്നു. വേദിയിലേക്ക് പോവാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതുപോലെ പേടിയും ഉണ്ടായിരുന്നു. അപ്പോഴാണ് സുഹൃത്തുക്കളെല്ലാവരും 'നീ പോയിക്കോ.. നീ പോയിക്കോ' എന്ന് പറഞ്ഞ് നിര്‍ബന്ധിക്കുന്നത്. അങ്ങനെയാണ് വേദിയിലേക്ക് പോയത്.

  എല്ലാം വളരെ പെട്ടെന്ന്

  എല്ലാം വളരെ പെട്ടെന്ന്

  എല്ലാം വളരെ പെട്ടെന്നായിരുന്നു ഒരു മുന്നൊരുക്കത്തിന് പോലും സമയം കിട്ടിയില്ല. എന്നിരുന്നാലം ദൈവാനുഗ്രഹത്താല്‍ മനോഹരമായി തന്നെ പരിഭാഷചെയ്യാന്‍ സാധിച്ചു. നമുക്ക് മനസ്സിലാവുന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. സുഹൃത്തുക്കളുടേയും അധ്യാപകരുടേയും പിന്തുണ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും സഫ പറയുന്നു.

  നല്ല സഹായം ഉണ്ടായി

  നല്ല സഹായം ഉണ്ടായി

  രാഹുല്‍ ഗാന്ധിയില്‍ നിന്നും നല്ല സഹായം ഉണ്ടായി. എനിക്ക് വേണ്ടി അദ്ദേഹം വാക്കുകള്‍ ലളിതമാക്കി. രാഹുലിന്‍റെ വാക്കുകള്‍ കേള്‍ക്കാത്തൊരു പ്രശ്നം ഉണ്ടാകുമോയെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

  അറിയാതിരുന്ന വാക്ക്

  അറിയാതിരുന്ന വാക്ക്

  രാഹുല്‍ ഗാന്ധി പറഞ്ഞ 'ഹേയ്റ്റ്രഡ്' എന്ന വാക്കിന്‍റെ അര്‍ത്ഥം മാത്രമായിരുന്നു എനിക്ക് അറിയാതിരുന്നത്. വിദ്വേഷം എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥമെന്ന് പിന്നീട് അധ്യാപകനാണ് തനിക്ക് പറഞ്ഞ് തന്നത്. ഞാന്‍ ഉദ്ദേശിച്ച് വാക്കുമായി ചെറിയൊരു വ്യത്യാസം മാത്രമായിരുന്നു അതിന് ഉണ്ടായിരുന്നത്.

  സ്വപ്നത്തിലാണോ ഇതൊക്കെ

  സ്വപ്നത്തിലാണോ ഇതൊക്കെ

  രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ പോലും ബുദ്ധിമുട്ടുള്ള രീതിയിലായിരുന്നു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി ഇരിപ്പിടം തയ്യാറാക്കിയിരുന്നത്. ആ ഒരു അവസ്ഥയില്‍ അദ്ദേഹത്തെ അടുത്തുപോയി കാണാനും സംസാരിക്കാനും സാധിച്ചു. സ്വപ്നത്തിലാണോ ഇതൊക്കെ സംഭവിക്കുന്നതെന്ന് പോലും സംശയിച്ചുവെന്നും സഫ വ്യക്തമാക്കുന്നു.

  രാഹുല്‍ ഗാന്ധിയുടെ കട്ട ഫാനാണ്

  രാഹുല്‍ ഗാന്ധിയുടെ കട്ട ഫാനാണ്

  നല്ല ആത്മവിശ്വാസത്തോടെ പരിഭാഷ നിര്‍വ്വഹിച്ചുവെന്നും ഇനിയും ഇതുപോലെ മുന്നോട്ട് പോവണമെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കട്ട ഫാനാണ്. അദ്ദേഹം അടിപൊളിയാണ്. നമുക്ക് പറ്റിയ എംപിയാണ്. എല്ലാവരോടും അദ്ദേഹം നന്നായി ഇടപെടും, അതൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്.

  നരേന്ദ്ര മോദി വിളിച്ചാല്‍

  നരേന്ദ്ര മോദി വിളിച്ചാല്‍

  പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തോടും ഇപ്പോള്‍ താല്‍പര്യമില്ല. ഏതാണ് വേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അറിയാവുന്ന ഭാഷയാണെങ്കില്‍ ഏത് നേതാവിന് വേണ്ടിയും പരിഭാഷപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും സഫ പറയുന്നു. നരേന്ദ്ര മോദിക്ക് പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ പോവുമോയെന്ന ചോദ്യത്തിന് ' അദ്ദേഹം നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയാണ്, അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും പോവും'-സഫ പറഞ്ഞു.

  റേഡിയോ ജോക്കി

  റേഡിയോ ജോക്കി

  ക്ലാസില്‍ സെമിനാറൊക്കെ എടുത്തുള്ള മുന്‍പരിചയമേയുള്ളു. പിന്നെ എന്‍എസ്എസ് പരിപാടികളില്‍ പ്രസംഗിക്കാറുണ്ടായിരുന്നു. അല്ലാതെ ഇതിനായി പ്രത്യേക കാര്യങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല. ഹൈസ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് സ്കൂള്‍ റേഡിയോവില്‍ ജോക്കിയായി പങ്കെടുത്തിരുന്നു. ഇംഗ്ലീഷിലായിരുന്നു അത്.

  രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

  രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍

  എല്ലാവരും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. അദ്ദേഹം വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ മുഖാമുഖത്തിന് അവസരം ഉണ്ടാകുമെന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വെക്കാനും അധ്യാപകന്‍ പറഞ്ഞിരുന്നു. എല്ലാവരേയും പരിഗണിക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്‍റേത്. അത് എനിക്ക് വലിയ ഇഷ്ടമാണ്.

  വോട്ട് രാഹുലിന്

  വോട്ട് രാഹുലിന്

  ഇപ്പോള്‍ കുട്ടികളൊക്കെ വലിയ കളിയാക്കലാണ്. ബ്ലാക്ക് ക്യാറ്റ്സ് വേണോ എന്നൊക്കെയാണ് ആണ്‍കുട്ടികളുടെ ചോദ്യം. നമ്മള്‍ കാരണം അധ്യാപകരും രക്ഷിതാക്കളും സന്തോഷത്തിലാണ് എന്നറിയുമ്പോള്‍ എനിക്കും വലിയ സന്തോഷമാണ്. അടുത്തകൊല്ലവും അദ്ദേഹം വയനാട്ടില്‍ മത്സരിച്ചാല്‍ വോട്ട് ഉറപ്പായും അദ്ദേഹത്തിനായിരിക്കുമെന്നും സഫ വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ എതിരായി നരേന്ദ്ര മോദി നിന്നാലും വോട്ട് രാഹുലിനായിരിക്കും.

  രാഹുലിനോട് പറയാനുള്ളത്

  രാഹുലിനോട് പറയാനുള്ളത്

  ചെറിയ ചെറിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി എല്ലാവരും വലിയ അവസരങ്ങള്‍ തേടുക. ഒരോരുത്തര്‍ക്കും അവരവരുടേതായ ഒരു ദിവസം ഉണ്ട്. ആ ദിവസം എല്ലാവരും ഉയര്‍ന്നു വരും. നന്നായി ശ്രമിക്കുക. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ അവസരമാണ് ഇത്. മണ്ഡലത്തില്‍ മികച്ച ഇടപെടലുകള്‍ ഉണ്ടാവണമെന്നും രാജ്യം ഫാസിസ വിമുക്തമാക്കി പുരോഗതിയോടെ മുന്നോട്ട് കൊണ്ടുവരണമെന്നുമാണ് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളത്.

  സന്തോഷവും ആശങ്കയും

  സന്തോഷവും ആശങ്കയും

  സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. പലരും ഇപ്പോള്‍ അഭിനന്ദിക്കുന്നുണ്ട്. മുമ്പ് പഠിപ്പിച്ച അധ്യാപകരൊക്കെ വിളിക്കുന്നുണ്ട്. അതൊക്കെ വലിയ സന്തോഷം നല്‍കുന്നു. വീട്ടിലും എല്ലാവരും വലിയ സന്തോഷത്തിലാണ്. സ്കൂളില്‍ നിന്ന് വരുമ്പോള്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചോ എന്നായിരുന്നു എന്‍റെ ആശങ്ക. പിന്നിട് വീട്ടിലെത്തി ഫോണ്‍ നോക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്.

  പോസീറ്റീവ് മാത്രം

  പോസീറ്റീവ് മാത്രം

  ട്രോളുകള്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല. എന്നാല്‍ ജിഹാദ് എന്നൊക്കെ ചിലര്‍ പറയുന്നുണ്ടായിരുന്നു. ആ വാക്കിന്‍റെ അര്‍ത്ഥം പോലും ​എനിക്ക് കൃത്യമായി അറിയില്ല. കാര്യങ്ങല്‍ ആ നിലയിലേക്ക് എത്തി എന്നറിഞ്ഞപ്പോള്‍ ചെറിയ സംങ്കടം തോന്നി. ഇത്തരം കാര്യങ്ങല്‍ പറയുന്നവര്‍ പറഞ്ഞോട്ടെ.. നെഗറ്റീവ് ആയതൊന്നും പരിഗണിക്കുന്നില്ല. പോസിറ്റീവ് മാത്രം മതിയല്ലോ നമുക്ക്-സഫ പറയുന്നു

  വീഡിയോ

  സഫ ഫെബിനുമായി വണ്‍ ഇന്ത്യ നടത്തിയ അഭിമുഖം

  (ചിത്രങ്ങള്‍ക്ക് കടപ്പാട്-ഫോട്ടോ കമ്പനി, വണ്‍ഇന്ത്യ വീഡിയോസ്, സോഷ്യല്‍ മീഡിയ)

  ഷെയ്ന്‍ നിഗം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളത്: നടന് പിന്തുണയുമായി ആഷിഖ് അബു, എല്ലാം സുതാര്യമാകണം

  English summary
  oneindia exclusive interview with safa febin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X