കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്മുടിയിലേക്കാണോ യാത്ര; എങ്കിൽ, ഇനി ഓൺലൈനിൽ ബുക്ക് ചെയ്യണം!

Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ സന്ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി വനംവകുപ്പ്. കൊവിഡ് രോഗവ്യാപനം കുറയുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇളവുകളുടെ പശ്ചാത്തലത്തിൽ പൊന്മുടിയിലേക്ക് ആയിരങ്ങളാണ് എത്തുന്നത്.

സഞ്ചാരികളുടെ തിരക്കിനെ തുടർന്ന റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് തിരക്കിട്ട നീക്കം നടത്തുന്നത്. ബുക്കിങ്ങിനായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് വനംവകുപ്പിൻ്റെ പ്രതീക്ഷ. അതേസമയം, രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന കല്ലാർ വാർഡ് കണ്ടൈൻമെന്റ് സോണായതിനാൽ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാക്കുന്നത് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അവധി ദിവസങ്ങളിൽ ഗതാഗതകുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് പൊന്മുടിയിലെ വാഹന പാർക്കിങ്ങിനായി പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുക്കാനൊരുങ്ങുന്നത്. ദിവസവും പരമാവധി 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്ര വാഹനങ്ങളും മാത്രമേ ഇതിലൂടെ കയറ്റി വിടുകയുള്ളൂ.

സർവകക്ഷി യോഗം വിളിക്കണമെന്ന് ആവർത്തിച്ച് യുഡിഎഫ്; കെ റെയിൽ അശാസ്ത്രീയവും അപ്രായോഗികവുംസർവകക്ഷി യോഗം വിളിക്കണമെന്ന് ആവർത്തിച്ച് യുഡിഎഫ്; കെ റെയിൽ അശാസ്ത്രീയവും അപ്രായോഗികവും

1

ഓണ്‍ലൈനായി ബുക്ക് ചെയ്ത ശേഷം ടിക്കറ്റ് ഫീസ് നേരിട്ട് അടയ്ക്കാന്‍ പറ്റുന്ന സൗകര്യവും ഉണ്ടാകും. ഒരു വാഹനത്തില്‍ വരുന്നവര്‍ പരമാവധി 3 മണിക്കൂര്‍ മാത്രമേ അപ്പര്‍ സാനിറ്റേറിയത്തില്‍ തങ്ങാവൂവെന്ന നിബന്ധനയും കൊണ്ടു വന്നേക്കും. നേരത്തെ ഇത് രണ്ടുമണിക്കൂറാക്കി ചുരുക്കിയിരുന്നു. ഈ സംവിധാനം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ സ്ഥലങ്ങളില്‍ വനംവകുപ്പ് ടിക്കറ്റ് കൗണ്ടറുകളും ആരംഭിക്കും. നിലവില്‍ കല്ലാര്‍ ഗോള്‍ഡന്‍വാലിയില്‍ മാത്രമാണ് കൗണ്ടറുള്ളത്. ഇതു കൂടാതെ ആനപ്പാറ, വിതുര തുടങ്ങിയ സ്ഥലങ്ങളിലും കൗണ്ടറുകള്‍ ആരംഭിക്കും. കൗണ്ടറുകളില്‍ നേരത്തേയെത്തി ടിക്കറ്റെടുക്കുന്നവര്‍ക്കും അപ്പര്‍ സാനിട്ടോറിയത്തിലെത്താനാകും. വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് അവധിദിവസങ്ങളിൽ തിരക്ക് കുറയ്ക്കാനാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത്.

2

കൂടാതെ, പൊന്മുടിയിലേക്ക് എത്തുന്ന വാഹനങ്ങൾ വിതുര - പൊന്മുടി റോഡിൽ പൊലീസും വനം വകുപ്പും പരിശോധിച്ചാകും ഇനി മുതൽ കടത്തിവിടുക. വാഹനങ്ങൾ പരിശോധിച്ച് മതിയായ രേഖകളില്ലെങ്കിൽ പിഴ ചുമത്തുകയും ചെയ്യും. അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കും ഇനി മുതൽ പിടിവീഴും. ചൊവ്വാഴ്ച വിതുര പൊന്മുടി റോഡിൽ അഞ്ചിടങ്ങളിൽ വാഹന പരിശോധന നടന്നിരുന്നു. ആദ്യഘട്ടത്തിൽ സഞ്ചാരികൾക്ക് സുരക്ഷാ നിർദ്ദേശങ്ങളാണ് നൽകിയത്. കല്ലാറിലെയും വട്ടക്കയത്തെയും മുങ്ങിമരണങ്ങൾ തടയാനുള്ള സുരക്ഷാസംവിധാനങ്ങളും പൊലീസ് നടപ്പിലാക്കുന്നുണ്ട്.

3

നാല് ദിവസങ്ങൾക്കിടയിൽ ഒൻപത് വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്. തിരക്കേറിയതും ഇടുങ്ങിയതുമായ തൊളിക്കോട് കവല, മൂന്ന് റോഡുകൾ സംഗമിക്കുന്ന വിതുര കലുങ്ക്, വീതിയില്ലാത്ത ചന്തമുക്ക് തുടങ്ങിയവയിലൂടെ പോകുന്ന വാഹനങ്ങളുടെ യാത്ര പലപ്പോഴും അമിതവേഗത്തിലാണെന്ന് വ്യാപാരികൾ പോലും പറയുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ഓണത്തിന് മുന്നോടിയായി സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്ത പൊന്മുടിയിലേക്കു ദിനംപ്രതി സന്ദര്‍ശകരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരങ്ങള്‍ പൊന്മുടിയിലെത്തിയിരുന്നു. സഞ്ചാരികളുടെ തിരക്കുമൂലം ആനപ്പാറ കല്ലാര്‍ ചെക്‌പോസ്റ്റ് റൂട്ടില്‍ ഗതാഗത തടസ്സം പതിവാണ്.

4

രണ്ടാം തരംഗം കുറഞ്ഞതിനെ തുടര്‍ന്നു പൊന്മുടി തുറക്കുന്നതിനെ സംബന്ധിച്ചു ആരോപണം വന്നപ്പോള്‍ നിയന്ത്രിതമായ അളവില്‍ സഞ്ചാരികളെ കയറ്റുമെന്നായിരുന്നു ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. അതിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം കൊണ്ടു വരുമെന്നും അറിയിച്ചിരുന്നു. പക്ഷേ പൊന്മുടി തുറന്നപ്പോള്‍ അതൊക്കെ പ്രഖ്യാപനം മാത്രമായി. എന്നാല്‍, അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം കൊണ്ടു വരാന്‍ വനം വകുപ്പ് തിരക്കിട്ട നീക്കം നടത്തുന്നത്.

ഇതിനിടെ, പൊന്മുടിയിലേക്ക് തിരക്ക് കൂടുന്നതിനാല്‍ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതിയും പടര്‍ന്നിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ല. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടിയെങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാര്‍ഡുകള്‍ നിലവിൽ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലാണ്.

5

തീവ്ര രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്ന വിതുരയില്‍ പുറത്ത് നിന്നു കൂടുതല്‍ പേരെത്തുന്നതു ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. പൊന്മുടിയില്‍ സന്ദര്‍ശകരുടെ തിരക്ക് ഉണ്ടാകുമ്പോള്‍ പാസ് വിതരണം നിര്‍ത്തിവയ്ക്കും. എന്നാല്‍ ഇതോടെ, പൊന്മുടിയിലേക്ക് വരുന്നവർ വിതുരയിലെ മറ്റു മേഖലകളിലേക്ക് പോകുകയാണ് പതിവ്. ഇത് മറ്റ് പല തടസ്സങ്ങളും അസൗകര്യങ്ങളും സൃഷ്ടിക്കുന്നതായി നാട്ടുകാരും പറയുന്നു.

അതേസമയം, രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍

കർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച എൽഡിഎഫ് ഹര്‍ത്താല്‍; പാലായിൽ നിലപാട് മാറ്റി വിജയരാഘവൻകർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച എൽഡിഎഫ് ഹര്‍ത്താല്‍; പാലായിൽ നിലപാട് മാറ്റി വിജയരാഘവൻ

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

English summary
The forest department is all set to set up an online booking system for visits to Ponmudi, a major tourist destination in the district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X