'റിസ്ക് എടുക്കാന്‍ ധൈര്യം കാണിച്ചത് മോഹന്‍ലാല്‍ മാത്രം: 225 കോടിയുടെ കള്ളപ്പണമെന്നത് വ്യാജം'
നോട്ട് നിരോധനത്തിന് മുന്‍പായിരുന്നെങ്കില്‍ കള്ളപ്പണമെന്ന ആരോപണം ഒരു പരിധിവരെ ശരിയാകുമായിരുന്നുവെന്നാണ് സജി നന്ത്യാട്ട് പറയുന്നത്

മലയാള സിനിമ മേഖലയില്‍ നിന്നും 225 കോടിരൂപയുടെ കള്ളപ്പണം പിടിച്ചെടുത്തവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ഇന്നും ഇന്നലെയുമായി മോഹന്‍ലാലിന്റെ വീട്ടില്‍ റെയിഡ് നടന്നു എന്നുള്ളതും ശരിയായ കാര്യമല്ല. ഡിസംബറില്‍ ആന്റോ ജോസ്ഫ്, ലിസ്റ്റിന്‍ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധനയ്ക്കായി വന്നു.
അവിടെ നിന്നും ഫയലുകളും ഫോണുകളിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അതിന് ശേഷം ഇതുവരെ എന്തെങ്കിലും ക്രമക്കേട് നടന്നതായുള്ള പരാതി ലഭിച്ചിട്ടില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍
ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയുടെ ഫലമായി മോഹന്‍ലാലില്‍ നിന്നും ഒരു അഫിഡവിറ്റ് വേണമായിരുന്നു. അത് ഇന്നലെ വാങ്ങി എന്നുള്ളതാണ് ശരി. നേരത്തെ പരിശോധനയ്ക്കായി എടുത്ത ഫോണുകള്‍ തിരിച്ച് നല്‍കിയിട്ടുണ്ട്. 225 കോടിയുടെ കള്ളപ്പണം എന്നൊക്കെ പറയുന്നത് ഊഹാപോഹങ്ങളാണ്. ജി എസ്ടിയൊക്കെ ഉള്ളതുകൊണ്ട് ഇപ്പോള്‍ പഴയ രീതിയിലുള്ള കളികളും നടക്കില്ല.

ജി എസ് ടി അടച്ച് ചെക്കായിട്ടാണ് തിയേറ്ററുകാർ പണം നല്‍കുന്നത്. ഒടിടിക്കാരും സാറ്റ്ലൈറ്റും തുകയും ജി എസ് ടിക്ക് ശേഷം ബാങ്ക് വഴിയാണ് നല്‍കുന്നത്. 50 കോടി ക്ലബില്‍, 100 കോടി ക്ലബില്‍ എന്നിങ്ങനെ സാമൂഹമാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കുന്ന പ്രചരണങ്ങളും ഇവർ കൊടുക്കുന്ന കണക്കും ടാലിയാവാത്ത സാഹചര്യത്തില്‍ ഇന്‍കം ടാക്സ് കണക്കുകള്‍ ഹാജരാക്കാന്‍ പറഞ്ഞതും രേഖകള്‍ എടുത്തോണ്ട് പോയതും. കൊടുത്ത കണക്കുകളെല്ലാം വ്യക്തമാണ്.

മോഹന്‍ലാല്‍ ഒഴികെ ആരും റിസ്ക് എടുക്കാന്‍
മോഹന്‍ലാല്‍ ഒഴികെ ആരും റിസ്ക് എടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരിക്കല്‍ ചായം തേക്കാന്‍ നിർമ്മാതാവ് സമ്മതിച്ചിട്ട് നടന്മാർ ആയവരാണ് എല്ലാവരും. ആ നടന്മാരൊക്കെ സാമ്പത്തികപരമായി മെച്ചപ്പെട്ടപ്പോള്‍ സ്വന്തം കമ്പനി രൂപീകരിച്ചു. ഇവിടെ മുന്‍ നിരയില്‍ നില്‍ക്കുന്ന നായകന്മാർക്കൊക്കെ ഒടിടിവഴി വളരെ സേഫ് ആയി ബിസിനസ് ചെയ്യാന്‍ പറ്റി എന്നുള്ളതാണ് കൊറോണ കൊണ്ട് ഉണ്ടായ ഗുണം.

ഒടിടി എന്ന സംഭവം ഇല്ലായിരുന്നെങ്കില്‍ ഇവിടെ ഒരു നടനും സിനിമ നിർമ്മിക്കില്ലായിരുന്നു. മോഹന്‍ലാല്‍ നേരത്തേയും സിനിമ നിർമ്മിച്ചിട്ടുണ്ട്. ഇവിടേയുള്ള പല പഴയ പ്രൊഡ്യൂസർമാർക്കും നടന്‍മാരുടെ ഡേറ്റ് കിട്ടുന്നില്ല. അതുകൊണ്ടാണ് 45 ദിവസത്തിനകം ഏതെങ്കിലും സിനിമ ഒടിടിയില്‍ കൊടുത്താല്‍ ആ പടം റിലീസിന് എടുക്കില്ലെന്ന തീരുമാനം തിയേറ്ററുകാർക്ക് എടുക്കേണ്ടി വന്നത്.
ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

മാളികപ്പുറം നിറഞ്ഞ സദസ്സില്‍ ഓടുമ്പോഴാണ്
മാളികപ്പുറം നിറഞ്ഞ സദസ്സില്‍ ഓടുമ്പോഴാണ് ഒടിടിയില്‍ വരുന്നത്. അപ്പോള്‍ തന്നെ തിയേറ്റർ പ്രദർശനം നിർത്തി. സിനിമ ഇത്ര വലിയ ഹിറ്റാവും എന്ന് കരുതാതെ വളരെ ചെറിയ തുകയ്ക്കാണ് ആന്റോ ജോസഫ് ഒടിടിക്ക് കൊടുത്തത്. നടന്മാർക്ക് സേഫ് സോണായപ്പോള്‍ അവർ ഞങ്ങളെ പോലുള്ള നിർമ്മാതാക്കള്‍ക്ക് ഡേറ്റ് തരുന്നില്ലെന്ന വിഷയത്തില്‍ ഡേറ്റ് തന്നാല്‍ ഞങ്ങള്‍ അവർക്കെതിരെ സംസാരിക്കും. അല്ലാതെ കള്ളപ്പണം ഉണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ സാധിക്കില്ല.

ഇന്‍കം ടാക്സ് റെയിഡ് നടത്തി കഴിഞ്ഞാല്‍ അവർ നേരെ വരുന്നത് ചേംമ്പറിലാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ സിനിമയുടെ പ്രോജക്ട് ഉണ്ടാവും. അതുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തുകയാണെങ്കില്‍ പിടിക്കപ്പെടുകയും അത് വലിയ പ്രശ്നമാവും ലിസ്റ്റിന്‍ സ്റ്റീഫനും ആന്റോ ജോസഫുമൊക്കെ തന്നോട് പറഞ്ഞതെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications