കെപിസിസി പട്ടിക അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ഭീഷണിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത്‌

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദില്ലിക്ക് അയച്ച കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടികയിലും വിവാദങ്ങള്‍ ഒഴിയുന്നില്ല. ആദ്യം അയച്ച പട്ടികയില്‍ വേണ്ട പ്രാതിനിധ്യം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ല എന്ന പരാതിയെത്തുടര്‍ന്നാണ് പട്ടിക തിരുത്തി അയച്ചത്.  വിഎം സുധീരന്‍ അടക്കം പല നേതാക്കളും പട്ടികയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിയും രംഗത്ത് വന്നിരിക്കുകയാണ്. തന്‍റെ വിശ്വസ്തനും മുന്‍ എംഎല്‍എ കൂടിയായ പിസി വിഷ്ണുനാഥിനെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ഏഴുകോണ്‍ ബ്ലോക്കില്‍ നിന്നാണ് വിഷ്ണുനാഥ് പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. പുതുക്കിയ കെപിസിസി പട്ടികയില്‍ നിന്ന് വിഷ്മുനാഥിനെ ഒഴിവാക്കി തന്‍റെ അടുപ്പക്കാരനായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി എ ഗ്രൂപ്പിലെ തന്നെ നേതാവായ കൊടിക്കുന്നില്‍ സുരേഷ് എംപി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടിരുന്നു. അതിനു പിന്നാലെയാണ് കടുത്ത നിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്. കൊല്ലം സ്വദേശിയായ വിഷ്ണുനാഥ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് എംഎല്‍എ ആയത്.

oommen-chandy

സോളാര്‍ വിഷയം കത്തിനിന്ന സമയത്ത് ഉമ്മന്‍ചാണ്ടിയെ പ്രതിരോധിക്കാന്‍ മാധ്യമങ്ങളില്‍ മുന്‍ നിരയില്‍ വിഷ്ണുനാഥുണ്ടായിരുന്നു. എ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ്സ്-കെ എസ് യു സംഘടനകളുടെ ചുമതലകളും വിഷ്ണുനാഥിനായിരുന്നു. ഉമ്മന്‍ചാണ്ടിയുമായി അടുത്ത് ബന്ധം പുലര്‍ത്തുന്ന വിഷ്ണുനഥിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ ഉമ്മന്‍ചാണ്ടി കടുത്ത നിലപാടിലേക്ക് പോകും എന്ന കാര്യത്തില്‍ സംശയമില്ല.

രണ്ട് തവണ എം എല്‍ എയായ വിഷ്ണുനാഥ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സിറ്റിങ്ങ് എം എല്‍ എയായിരുന്ന വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതും, ബിജെപിക്ക് വോട്ട് വര്‍ധിച്ചതും വിഷ്ണുനാഥിന് ഏറെ ക്ഷീണം ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ സെക്രട്ടറിയും, സംസ്ഥാന പ്രസിഡന്റും,കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന വിഷ്ണുനാഥ് നിലവില്‍ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയാണ്.

English summary
Oomenchandy aagainst new kpcc list beacause kodikunnil suresh mp requested to election congress internal election commitee chairman mullapally ramachandran to remove pc vishnunath from from kpcc list

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്