കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനെതിരെ മുഖ്യനും ചെന്നിത്തലയും നേരിട്ട് രാഹുലിന് മുന്നില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുനവച്ച് സംസാരിച്ച സുധീരനെതിരെ ഗ്രൂപ്പ് വൈരം മറന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിക്ക് മുന്നില്‍. സുധീരന്റെ പ്രവര്‍ത്തന ശൈലി ദോഷമുണ്ടാക്കുന്നുവെന്നാണ് ആരോപണം.

സുധീരന്‍ ഈ രീതിയിലാണ് പ്രവര്‍ത്തനം തുടരുന്നതെങ്കില്‍ അത് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ ദോഷമാകും. സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും രാഹുലിനോട് പരാതി പറഞ്ഞു.

Chennithala Chandy

സുധീരന്റെ കടുംപിടിത്തങ്ങള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് മറ്റൊരു പരാതി. മദ്യ നയത്തില്‍ ഇത പല പ്രശ്‌നങ്ങളും സൃഷ്ടിച്ചു. ഐക്യമില്ലാതെയാണ് പാര്‍ട്ടിയും സര്‍ക്കാരും പോകുന്നതെന്നും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഈ പരാതികള്‍ കൂടി കേട്ടതോടെ ഞെട്ടിക്കാണും. ഗ്രൂപ്പ് പരവര്‍ത്തനങ്ങളുടെ പേരില്‍ സുധീരന്‍ കുറ്റം പറയുന്നത് ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും. ആദര്‍ശത്തിന്റെ പ്രശ്‌നം പറഞ്ഞ് മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും സുധീരനേയും കുറ്റം പറയുന്നു.

രാഹുല്‍ ഗാന്ധി ഇവരില്‍ ആര് പറയുന്നത് മുഖവിലക്കെടുക്കും എന്നതാണ് ചോദ്യം. ഹൈക്കമാന്റിന്റെ താത്പര്യ പ്രകാരമാണ് സുധീരനെ കെപിസിസി അധ്യക്ഷനാക്കിയത്. മുതിര്‍ന്ന നേതാവായ എകെ ആന്റണിയുടെ പിന്തുണയും സുധീരനാണ്.

English summary
Oommen Chandy and Ramesh Chennithala raise complaint against Sudheeran in front of Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X