Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫില്‍ അതൃപ്തി പുകയുന്നു; യോഗം ബഹിഷ്‌കരിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരുവര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചിട്ടും സംസ്ഥാന നേതൃത്വം വിട്ടുവീഴ്ച ചെയ്യാത്തതിലുള്ള പ്രതിഷേധമാണ് ബഹിഷ്‌കരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യുഡിഎഫ് യോഗം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള നിയമസഭാമന്ദിരത്തിലെത്തി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും വോട്ടും ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും യോഗത്തിനെത്തിയില്ല. അദ്ദേഹം കണ്ണൂരിലായിരുന്നു.

s

അതേസമയം, കെ.റെയില്‍ പദ്ധതിക്കെതിരേ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. പദ്ധതി അശാസ്ത്രീയവും അപ്രായോഗികവുമാണെന്നാണ് യുഡിഎഫ് നിലപാട്. ഇത് ഉപേക്ഷിച്ച് അതിവേഗ റെയിലുകള്‍ക്കായി ബദല്‍ പദ്ധതി കൊണ്ടുവരണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. പദ്ധതിക്കെതിരേ അടുത്തമാസം 18ന് സെക്രട്ടേറിയറ്റിനു മുന്നിലും പാത കടന്നുപോവുന്ന പത്തുജില്ലകളിലെ കലക്ടറേറ്റിന് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

പാത കടന്നുപോകുന്ന ഗ്രാമങ്ങളില്‍ പ്രതിരോധ സമിതികള്‍ രൂപീകരിക്കും. ഇതിനായി മുന്നണി നേതാക്കളെ ഓരോ ജില്ലയിലും ചുമതലപ്പെടുത്തി. യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേരുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. അഞ്ചുദിവസത്തിനിടെ നാല് ശിശുമരണം നടന്ന അട്ടപ്പാടിയില്‍ അടുത്തമാസം ആറിന് യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വികസനത്തിനും അതിവേഗപാതകള്‍ സൃഷ്ടിക്കുന്നതിനും എതിരല്ല. എന്നാല്‍ ഇപ്പോഴുള്ള റെയില്‍വേ സംവിധാനം ശക്തിപ്പെടുത്താതെ കെ റെയില്‍ പദ്ധതി നടപ്പാക്കിയാല്‍ പരിസ്ഥിതി തകരുമെന്ന് ഹസന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. പരിസ്ഥിതി, സാമൂഹിക ആഘാത പഠനം വിശദമായി നടത്തിയിട്ടില്ല. 64,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, 1.33 ലക്ഷം കോടി രൂപയാണ് നിതി ആയോഗ് 2018ല്‍ കണക്കാക്കിയതെ്ന്നും ഹസന്‍ പറഞ്ഞു.

നാലു ലക്ഷം കോടിയുടെ കടബാധ്യതയില്‍ നില്‍ക്കുകയാണ് കേരളം. രണ്ടുലക്ഷം കോടി രൂപയെങ്കിലും ചെലവു വരുന്ന പദ്ധതി കേരളത്തിന് അധിക ബാധ്യതയാകും. നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് സമാന്തരമായി പുതിയ ലൈനുകളുണ്ടാക്കാന്‍ കഴിയും. കേന്ദ്രം വേഗമേറിയ ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നതിനാല്‍ ഇതിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+