• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍; തിരക്കൊഴിയാതെ... തിരഞ്ഞെടുപ്പ് ചൂടിലേക്ക് എന്ന് മറുപടി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖങ്ങളിലൊന്നാണ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സദാസമയം ജനങ്ങള്‍ക്കിയില്‍ കണ്ടുവരുന്ന നേതാവിന് ഇന്ന് 77ാം പിറന്നാള്‍. ഒട്ടേറെ പേരാണ് ആശംസയുമായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിയത്. നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ ഫോണ്‍ വഴിയും ആശംശ അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ജഗദീശ്വരര്‍ ആയുര്‍ആരോഗ്യം നല്‍കട്ടെ എന്ന് നടന്‍ മോഹന്‍ലാല്‍ ആശംസിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീട്ടിലെത്തി. പതിവ് പോലെ പള്ളിയില്‍ പോയി പ്രാര്‍ഥന കഴിഞ്ഞെത്തിയ ഉമ്മന്‍ ചാണ്ടി തിരക്കുകളില്‍ മുഴുകി. പിറന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ആഘോഷമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണെന്ന് പ്രതികരിച്ചു.

പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെഒ ചാണ്ടിയുടേയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. അടുത്തിടെയാണ് നിയമസഭയിലെ തന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പിന്നിട്ടത്. 1970 മുതല്‍ 11 തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പുതുപ്പള്ളിക്കാര്‍ക്ക് മാത്രമല്ല, സംസ്ഥാനത്തെ ഒട്ടേറെ പേര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ കരുതലും സഹായവും ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളുടെ ഇരകളായ ചെറുവാഞ്ചേരി സ്വദേശി അസ്‌ന, കല്ലിക്കണ്ടിക്കടുത്തെ അമാവാസി എന്ന പൂര്‍ണ ചന്ദ്രന്‍, പിറവത്തിനടുത്തെ ആരക്കുന്നത്തുള്ള സെബിയ തുടങ്ങിയവര്‍ ഇതില്‍ ചുരുക്കം ചിലര്‍ മാത്രം.

കങ്കണയെ നേരിട്ട നടി ഊര്‍മിള നിയമസഭയിലേക്ക്; ശിവസേന നോമിനേറ്റ് ചെയ്യും, ബിജെപി വിട്ട ഖഡ്‌സെയും

cmsvideo
  പശുവിന്റെ പാല്‍ കുറഞ്ഞത് വരെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയോട് പറയും'

  രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അടുത്തിടെയാണ്. കഠിനാധ്വാനിയും സ്ഥിരോല്‍സാഹിയുമാണ് അദ്ദേഹം എന്നും പിണറായി എടുത്തു പറയുന്നു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും താനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ഒരു കെമിസ്ട്രിയുണ്ട് എന്നാണ് രമേശ് ചെന്നിത്തല സരസമായി ഒരിക്കല്‍ പറഞ്ഞത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും പ്രചാരണ ചൂടിലേക്ക് കടക്കുകയാണ്.

  കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല

  അമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കും

  സിപിഎം നേതാവ് ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി വിടാനുള്ള കാരണം ഇതാണ്...

  English summary
  Oommen chandy birth day: He says Going to involve election campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X