അവസരം കാത്തിരുന്ന ബിജെപിക്ക് കേരളത്തില്‍ നുഴഞ്ഞു കയറാന്‍ അവസരം ഒരുക്കിയത് സിപിഎം: ഉമ്മന്‍ചാണ്ടി

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ മലയാളികള്‍ ഒരുമിച്ച് പോരാടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രാഷ്ട്രീയഭേദമന്യേ പ്രതികരിക്കണമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനെതിരായി നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ മലയാളികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട് എന്നത് കേവലം പരസ്യവാചകം മാത്രമല്ല മലയാളികളുടെ ആത്മാഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ദേശീയ സര്‍വേകളില്‍ പലപ്പോഴും കേരളത്തിന് ഒന്നാം സ്ഥാനമാണ്. സംസ്ഥാനത്തിനെതിരായി നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ മലയാളികള്‍ പ്രതികരിക്കണമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട് കേവലം പര്യവാചകം മാത്രമല്ല മലയാളികളുടെ ആത്മാഭിമാനത്തിന്റെ അടയാളം കൂടിയാണ്. അന്താരാഷ്ട്ര തലത്തില്‍ വരെ കേരളം അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്.

കേരള മോഡല്‍ വികസനത്തിന് അംഗീകാരം

കേരള മോഡല്‍ വികസനത്തിന് അംഗീകാരം

നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ കേരള മോഡല്‍ വികസന മാതൃകയെ പ്രകീര്‍ത്തിച്ചതിനെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയിരുന്നു. മാനവശേഷിപരമായും ഭൂമിശാസ്ത്രപരമായും കേരളം ഏറെ മുന്നിലാണെന്ന കാര്യത്തില്‍നമുക്കെല്ലാം അഭിമാനിക്കാം.

കേരളത്തെ താഴ്ത്തിക്കെട്ടിക്കാന്‍ ശ്രമിക്കുന്നു

കേരളത്തെ താഴ്ത്തിക്കെട്ടിക്കാന്‍ ശ്രമിക്കുന്നു

കേരളത്തെ താഴ്ത്തിക്കെട്ടുന്നതിനായി കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ അന്യോന്യം മത്സരിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്നും ഉമ്മന്‍ചാണ്ടി കുറിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്് കേരളത്തിലെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നായിരുന്നു വിശേഷിപ്പിച്ചത്.

ജനങ്ങള്‍ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു

ജനങ്ങള്‍ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ തരത്തിലുള്ള പല ആക്രമണങ്ങളും കേരളത്തിന് നടത്തിയതിന് പിന്നിലെ അജണ്ട വര്‍ഗീയ ധ്രുവീകരണമായിരുന്നു. ഇത് ഏല്‍ക്കാതെ പോയപ്പോഴാണ് കേരളത്തിനെതിരെയുള്ള കുപ്രചരണം അവര്‍ അഴിച്ചു വിട്ടത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കും.

സിപിഎം അവസരം ഒരുക്കി

സിപിഎം അവസരം ഒരുക്കി

കേരളത്തില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്ന ബിജെപിക്ക് സിപിഎം അവസരം നല്‍കിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു.സമീപ കാലത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളോട് ചേര്‍ത്താണ് അദ്ദേഹം ഇത്തരത്തിലൊരു വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്.

ദേശീയ തലത്തില്‍ പിആര്‍ ചെയ്യേണ്ടി വരും

ദേശീയ തലത്തില്‍ പിആര്‍ ചെയ്യേണ്ടി വരും

ഒരു വര്‍ഷം മുന്‍പു വരെ കേരളത്തിന്റെ നേട്ടങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന സ്ഥിതി വിശേഷമായിരുന്നു. ഇപ്പോള്‍ നമ്മുടെ ഖജനാവില്‍ നിന്ന് പണമിറക്കി ദേശീയ തലത്തില്‍ പി ആര്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് കേരളം എത്തിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു.

English summary
Oommen Chandy's facebook post..
Please Wait while comments are loading...