കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത തന്നെ നിഷേധിച്ചു.... പിന്നെ നിങ്ങള്‍ക്കെന്താ?

Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് സരിത എസ് നായര്‍ ഉന്നയിച്ചിരിയ്ക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസുമായി സരിത സംസാരിക്കുന്നതിന്റെ ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്ത് വിട്ടത്.

എന്നാല്‍ ശബ്ദരേഖ പുറത്ത് വന്ന ഉടന്‍ തന്നെ സരിത അത് നിഷേധിച്ചു. ഇപ്പോള്‍ സരിതയുടെ ആ നിഷേധക്കുറിപ്പില്‍ പിടിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ നില്‍ക്കുന്നത്. മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സരിത തന്നെ നിഷേധിച്ചിട്ടുണ്ടല്ലോ എന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്.

CM Saritha

മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തരെ കാണുമ്പോഴേയ്ക്കും റിപ്പോര്‍ട്ടര്‍ ടിവിയില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. പതിവ് പോലെ മുഖ്യമന്ത്രി എല്ലാം നിഷേധിയ്ക്കുകയും ചെയ്തു.

പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളും പൊളിഞ്ഞുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തുകൊണ്ടാണ് കേസുകളില്‍ കക്ഷിചേരാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നതൊക്കെ അരുവിക്കര ഉപ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് മുഖ്യന്റെ ആക്ഷേപം.

എന്തൊക്കെയായാലും മുഖ്യമന്ത്രി ആ അഭിമുഖത്തിന്റെ പൂര്‍ണരൂപം കേട്ട് കാണില്ല. കാരണം അതിന്റെ ഒടുവില്‍ സരിത തന്നെ പറയുന്നുണ്ട്- ഈ വാര്‍ത്ത പുറത്ത് വന്‌നാല്‍ താന്‍ നിഷേധിയ്ക്കുമെന്ന്!

English summary
Oommen Chandy is now relying on Saritha's words.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X