കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ഉമ്മന്‍ ചാണ്ടി; സിപിഎമ്മിന് കോടിയേരി

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്തെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് രംഗത്തെത്തിയത് സംസ്ഥാന നേതാക്കളായിരുന്നു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തെത്തിയത് സാക്ഷാല്‍ മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി. എല്‍ഡിഎഫിനായെത്തിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണനും.

മലപ്പുറം ജില്ലക്ക് ഒരു പ്രത്യേകതയുണ്ട്. മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ മലപ്പുറവും പൊന്നാനിയും മാത്രം ഓര്‍മ്മവന്നാല്‍ പോര. വയനാട് മണ്ഡലം കൂടി മനസ്സിലേക്ക് വരണം എന്നര്‍ത്ഥം. ജില്ലയുടെ മലയോര മേഖല വയനാട് ലോക്‌സഭ മണ്ഡലത്തിലാണ്. മലപ്പുറത്തെത്തിയാല്‍ ഒറ്റയടിക്ക് മൂന്ന് മണ്ഡലങ്ങളില്‍ പ്രചാരണം നടത്താമെന്നര്‍ത്ഥം.

Oommen Chandy and Kodiyeri

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ദിവസവും, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസവും മലപ്പുറം ജില്ലയില്‍ ഉണ്ടായിരുന്നു. എതിരാളികള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുയര്‍ത്തിയായിരുന്നു രണ്ട് കൂട്ടരുടേയും പ്രചാരണ പരിപാടികള്‍.

ടിപി വധവും, കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ സര്‍ക്കാരും ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രധാന വിഷയങ്ങള്‍. ആളുകളെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ വെട്ടിക്കൊല്ലുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണോ എന്നാണ് ചോദ്യം. ഭാഗ്യത്തിന് ഏറാനാട് മണ്ഡലത്തില്‍ പോയി മുഖ്യമന്ത്രി ഈ ചോദ്യം ചോദിച്ചില്ല. കുനിയില്‍ ഇരട്ടക്കൊല കേസില്‍ ലീഗ് നേതൃത്വം പ്രതിക്കൂട്ടിലായ സ്ഥലമായിരുന്നു ഇത്. കേന്ദ്രത്തില്‍ എന്തായാലും സിപിഎമ്മിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ബിജെപി അധികാരത്തില്‍ വരുന്നത് തടയണമെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണം എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സിപിഎമ്മിന്റെ പ്രചാരണത്തില്‍ മുഖ്യമായും നിറഞ്ഞ് നിന്നത് മലപ്പുറത്തെ ഇ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. ഇങ്ങനെ ഒരാളെ തിരഞ്ഞെടുക്കണോ എന്നാണ് കോടിയേരി ചോദിക്കുന്ന ചോദ്യം. 40 വര്‍ഷത്തോളമായി പൊന്നാനിയില്‍ നിന്ന് ലീഗ് ആണ് ജയിക്കുന്നത്. എന്നിട്ട് എന്ത് വികസനമാണ് അവിടെ സംഭവിച്ചത്. ഇത്തവണ ഒന്ന് മാറി ചിന്തിച്ചുകൂടെ എന്നാണ് പൊന്നാനിക്കാരോട് കോടിയേരിയുടെ ചോദ്യം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെങ്കില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും കോടിയേരി പറയുന്നു.

മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ പക്ഷേ വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍. ഇതില്‍ വണ്ടൂരും നിലമ്പൂരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഏറനാട് മുസ്ലീം ലീഗും.

English summary
Oommen Chandy and Kodiyeri visited Malappuram for campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X