കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യന്‍ മോദിയെ കണ്ടു; കസ്തൂരിയില്‍ ആശങ്ക മാറ്റണം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അങ്ങനെ ഒടുവല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ വിഷമം മാറ്റി. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍ വന്നിട്ട് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടില്ലെന്ന് പരാതി പറഞ്ഞവര്‍ക്കിപ്പോള്‍ പ്രധാനമന്ത്രി മറുപടിയും കൊടുത്തിരിക്കുന്നു. സന്ദര്‍ശനം കഴിഞ്ഞ് മിനുട്ടുകള്‍ക്ക് ശേഷം മുഖ്യനും നരേന്ദ്ര മോദിയും കൂടിയുള്ള ഫോട്ടോ അതാ പ്രധാനമന്ത്രിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍.

CM Modi

പ്രധാനമന്ത്രിക്ക് മുന്നില്‍ കേരളത്തിന്റെ പ്രധാന വികസന വിഷയങ്ങളാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വച്ചതെന്നാണ് വിവരം. ഇതില്‍ കസ്തൂരരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കയായിരുന്നു ഏറ്റവും പ്രധാനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പകരം കേന്ദ്ര സര്‍ക്കാര്‍ ഗാഡഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയേക്കുമെന്ന് വാര്‍ത്തകളുണ്ട്.

കേരളത്തിന് പുതിയ റെയില്‍വേ സോണ്‍, ഐഐടി, തുടങ്ങി പരാമ്പരാഗതമായി കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കാറുള്ള വിഷയങ്ങള്‍ പുതിയ സര്‍ക്കാരിന് മുന്നിലും മുഖ്യമന്ത്രി ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. 20 മിനുട്ട് നേരം മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്.

പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളേയും കാണുന്നുണ്ട്. കേരളത്തിലെ മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണിതെന്നാണ് സൂചന.

English summary
Oommen Chandy met Modi at PMO; photo in Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X