സംസ്ഥാനതത് ക്രമസമാധാനം തകർന്നു; ഭരണകര്‍ത്താക്കള്‍ മിതത്വവും പാലിക്കണമെന്ന് ഉമ്മൻചാണ്ടി!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ് ഇപ്പോള്‍ സംസ്ഥാനത്തെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തരുടേയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ശരിയോ തെറ്റോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' പരാമര്‍ശത്തെ അധികരിച്ചായിരുന്നു ഉമ്മൻചാണ്ടി ഇങ്ങനെ പറഞ്ഞത്.

Oommen Chandy

സിപിഎം- ബിജെപി സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു. സർവ്വകക്ഷി യോഗം നടക്കുന്ന സ്ഥലത്തു നിന്നും പത്രപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടത് വൻ വിവാദമുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു.

English summary
Oommen Chandy on law and order situation
Please Wait while comments are loading...