Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്ത് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടട്ടില്ല; പുതുപ്പള്ളിയിൽ അംഗീകാരം ലഭിച്ചതായും ഉമ്മൻചാണ്ടി

പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും

പുതുപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാൻ ദേശീയ - സംസ്ഥാന നേതൃത്വം തന്നോട് ആവശ്യപ്പെട്ടട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച ആശയവിനിമയത്തിനും പുതുപ്പള്ളിക്കാരുടെ വികാരം മനസ്സിലാക്കുന്നതിനുമാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ പുതുപ്പള്ളിയിൽനിന്ന് തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Oommen Chandy

"നേമത്തെക്കുറിച്ചുള്ള ചർച്ചകൾ ദിവസങ്ങളായി സജീവമായി നിൽക്കുന്നുണ്ട്. നേമത്ത് പല പേരും വരുന്നുണ്ട്. നേമത്തിന്റെ കാര്യത്തില്‍ ഒരു ആശയവിനിമയം നടത്താനും പുതുപ്പള്ളിക്കാരുടെ വികാരം മനസ്സിലാക്കുന്നതിനുമാണ് ഇന്ന് എത്തിയത്. പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും," ഉമ്മൻചാണ്ടി പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റുമാര്‍ ഇന്നിവിടെ ഉണ്ടാകണമെന്ന്‌ പറഞ്ഞത് മറ്റൊരു തെറ്റിദ്ധാരണയാണെന്നും അതിനെ തുടര്‍ന്നാണ്‌ ഈ ബഹളങ്ങളൊക്കെ ഉണ്ടായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ദേശീയ നേതൃത്വം ഇതിനകത്ത് ഇടപ്പെട്ടിട്ടേയില്ല. സംസ്ഥാന നേതൃത്വത്തിലെ ആര്‍ക്കും ഇതില്‍ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയെ വിട്ടുപോകുന്ന പ്രശ്‌നമേയില്ല. അതേ സമയം എല്ലാ മണ്ഡലങ്ങളിലും ഏറ്റവും ശക്തരായ സ്ഥാനാര്‍ഥികള്‍ ഉണ്ടാകണം. അതനുസരിച്ചുള്ള ആഗ്രഹം മാത്രമാണ് നേമത്തെ കുറിച്ച് നിലനില്‍ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. തന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരുമായി ശാന്തരാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സ്ഥാനാർഥി ചർച്ചകളുമായി ഡൽഹിയിലായിരുന്ന ഉമ്മൻചാണ്ടി ഇന്ന് പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ നടന്നത്. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീടിന് പിന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. ഉമ്മന്‍ചാണ്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ വാഹനം വളഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ അടക്കമാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ സംഘടിച്ചത്. അതിനിടെ പ്രവര്‍ത്തകരില്‍ ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കോണ്‍ഗ്രസ് പതാകയുമായി കയറി. ഉമ്മൻചാണ്ടിയുമായി സംസാരിച്ച ശേഷമാണ് ഇവർ താഴേയിറങ്ങാൻ കൂട്ടാക്കിയത്.

മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി അണികളുടെ പ്രതിഷേധം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+