കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ കടിച്ചാല്‍ സര്‍ക്കാര്‍ സൗജന്യചികിത്സ നല്‍കും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: തെരുവു നായയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ചിലവില്‍ ചികിത്സ നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കുട്ടികളാണ് കൂടുതലും അക്രമത്തിന് ഇരയാകുന്നത്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുന്നതാണ്. കൂടാതെ, സംസ്ഥാനത്തെ തോട്ടം ഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ മന്ത്രിസഭ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇനിമുതല്‍ പത്ത് ഏക്കര്‍ വരെ മാത്രമേ ഇതര പ്രവര്‍ത്തനങ്ങള്‍ക്കു തോട്ടം ഭൂമി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. തോട്ടം വിളകളുടെ വിലയിടിവിനെ തുടര്‍ന്നാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.

oomenchandy

കണ്‍സ്യൂമര്‍ ഫെഡിനു 100 കോടി സാമ്പത്തിക സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരിന് നല്‍കിയ കരാര്‍ ലംഘിച്ചു. കരാര്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാതിരിക്കുകയും വളരെ താഴ്ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് സീറ്റ് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാണുന്നത്. ഇത് അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
chief minister oommen chandy press meet cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X