ഇങ്ങനെയൊക്കെ പറയാമോ!!ഇത് കുഞ്ഞൂഞ്ഞ് സഹിക്കില്ല!!സിഐജി റിപ്പോർട്ടിന് പിന്നിൽ ബാഹ്യ ഇടപെടലോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ സിഎജി റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അക്കൗണ്ട്സ് ജനറൽക്ക് പരാതി നൽകും. തുറമുഖ നിർമ്മാണ പദ്ധതിയിൽ മുൻ സർക്കാർ സംസ്ഥാന താത്പര്യം ബഹിഷ്കരിച്ചെന്ന സിഎജി റിപ്പോർട്ടിലെ പരാമർശത്തിനെതിരെയാണ് ഉമ്മൻചാണ്ടി പരാതി നൽകാൻ ഒരുങ്ങുന്നത്. സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ വസ്തുതാപരമല്ലെന്നാണ് ഉമ്മൻചാണ്ടിയുടെ ആരോപണം.

വിശദമായ പഠനം നടത്താതെയാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് ഉമ്മൻചാണ്ടി പരാതിയിൽ ചൂണ്ടിക്കാട്ടും. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ സർക്കാർ വിശദീകരണം പരിഗണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടും. റിപ്പോർട്ടിൽ ബാഹ്യ ഇടപെടലെന്ന ആരോപണവും ഉമ്മൻചാണ്ടി ഉന്നയിക്കും. കഴിഞ്ഞ 25 വർഷമായി വിഴിഞ്ഞത്തിനായി സംസ്ഥാനം നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലം മനസിലാക്കാതെയുള്ളതാണ് റിപ്പോർട്ടെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കും.

oommenchandy

കരാർ കാലാവധി 30ൽ നിന്ന് 40 ആയി ഉയർത്തി സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിഎജി റിപ്പോർട്ടിലെ പ്രധാന വിമർശനം. എന്നാൽ ഇത് പദ്ധതി ചർച്ചയിൽ ഇടയ്ക്ക് വച്ചെടുത്ത നിലപാടല്ലെന്നും തുടക്കം മുതൽ ഈ വ്യവസ്ഥ ഉണ്ടെന്നും ഉമ്മൻചാണ്ടി പരാതിയിൽ ചൂണ്ടിക്കാട്ടും. കേന്ദ്ര സർക്കാർ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കാൻ കാരണം പദ്ധതി നഷ്ടത്തിലായിരിക്കുമെന്ന പഠന റിപ്പോർട്ട് കണക്കിലെടുത്താണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കും. നഷ്ടത്തിലായ പദ്ധതി ഏറ്റെടുക്കാൻ തയ്യാറായി വന്നപ്പോഴാണ് അദാനിക്ക് ആ വ്യവസ്ഥ അംഗീകരിച്ചു കൊടുക്കേണ്ടി വന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കും.

അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനേ കരാര്‍ ഉപകരിക്കുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിക്കെതിരെ  പടയൊരുക്കം ശക്തമായിരുന്നു.

English summary
oommen chandy's complaint against cag report on vizhinjam.
Please Wait while comments are loading...