സിറ്റി ഗ്യാസ് പദ്ധതി ഭൂമിക്കടിയിലെ ബോംബാണ് എല്‍എന്‍ജി എന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയെന്ന് ഉമ്മന്‍ചാണ്ടി; അപകടം കുറഞ്ഞതും ആദായകരവുമെന്ന് മീഡിയവണ്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ വഴി വാതകം കുത്തകകള്‍ക്കു മാത്രമെന്നു പ്രചരിപ്പിക്കുമ്പോള്‍ കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതി സമരക്കാരുടെ പ്രചാരണങ്ങള്‍ക്കു തിരിച്ചടിയാകുന്നു. 2016 ഫെബ്രുവരി 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എല്‍എന്‍ജി ടെര്‍മിനലില്‍ എത്തുന്ന പ്രകൃതി വാതകം ഗെയില്‍ പൈപ്പ്‌ലൈന്‍ വഴി എസ്.വി സ്റ്റേഷനിലെത്തിച്ച ശേഷമാണ് വീടുകള്‍ക്കും മറ്റും വാതകം നല്‍കുന്നത്. ഭൂമിക്കടിയിലെ ബോംബാണ് എല്‍എന്‍ജിയെന്ന് പ്രചിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ഇപ്പോള്‍ സമരത്തിനായി ഇടയ്ക്കുവച്ച് എടുത്തുചാടിയ യുഡിഎഫ് നേതൃത്വത്തിനും വിനയായി.

ഗെയില്‍ പൈപ്പ് ലൈന്‍ പ്രതിഷേധം: പിന്നില്‍ മുസ്ലീം തീവ്രവാദികളോ? ലക്ഷ്യം ഞെട്ടിക്കുന്നത്

ഉദ്ഘാടന പരിപാടി റിപ്പോര്‍ട്ട് ചെയ്ത് മീഡിയവണ്‍ വിശദീകരിച്ചത് ഗ്യാസ് സിലിണ്ടറുകളെക്കാള്‍ സുരക്ഷിതവും 20 വിലക്കുറവുമാണ് പ്രകൃതി വാതകം എന്നായിരുന്നു. ഇപ്പോള്‍ സമരരംഗത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലാണ് മീഡിയവണ്‍. ഇത് പ്രകൃതി വാതകം അത്യന്തം അപകടകരവും കുത്തകകള്‍ക്കു വേണ്ടിയുള്ളതുമാണെന്ന വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ വാദത്തിന്റെ മുനയൊടിക്കുന്നു.

oc

കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ. ബാബു എന്നിവര്‍ സമീപം (ഫയല്‍)

മംഗലാപുരത്തേക്കും ബംഗലുരുവിലേയ്ക്കുമുള്ള ട്രാന്‍സ്മിഷന്‍ ലൈനാണ് ഗെയില്‍ വലിക്കുന്നത്. സിറ്റി ഗ്യാസ് പദ്ധതികള്‍ സര്‍ക്കാര്‍ സ്വതന്ത്രമായി ടെന്‍ഡര്‍ ചെയ്യുകയാണ് പതിവ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനിയും ചേര്‍ന്നുള്ള സംയുക്ത കമ്പനിയാണ് കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയില്‍ പദ്ധതി ഉണ്ടെന്നു സമ്മതിക്കുന്ന അപൂര്‍വം സമരസമിതിക്കാര്‍തന്നെ അത് അദാനിയുടെ പദ്ധതിയാണെന്നാണ് പറയാറുള്ളത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പേര് മന:പൂര്‍നം മറച്ചുവയ്ക്കുന്നതാണ് അവരുടെ ശീലമെന്നും ഗെയിലുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Oommen Chandy said that the answer to those who spread the word 'LNG' is an underground bomb in the city gas project

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്