കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടത്തിയ പാർട്ടി ഏത്? കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാർ?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎമ്മാണെന്ന വിവരം വിവരാവകാശരേഖയില്‍ ലഭിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏറ്റവും കുറവ് കോണ്‍ഗ്രസും. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നു ലഭിച്ച ((No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 78ലും പ്രതിസ്ഥാനത്ത് സിപിഎം

78ലും പ്രതിസ്ഥാനത്ത് സിപിഎം

125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണു പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ 7. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതി.

ബിജെപിക്കാര്‍

ബിജെപിക്കാര്‍

ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ - 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്വ്. അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല.

ഒട്ടും പൊരുത്തപ്പെടുന്നില്ല

ഒട്ടും പൊരുത്തപ്പെടുന്നില്ല

സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല. ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.

യുഡിഎഫ് സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തം. ഇടതുസര്‍ക്കാരിന്റെ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണു കൊല്ലപ്പെട്ടത്.

വീണ്ടും കുതിച്ചുയര്‍ന്നു

വീണ്ടും കുതിച്ചുയര്‍ന്നു

തുടര്‍ന്നുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്.

Recommended Video

cmsvideo
വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
സിബിഐ അന്വേഷിക്കുന്നത്

സിബിഐ അന്വേഷിക്കുന്നത്

കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ 5 രാഷ്ട്രീയകൊലപാതകങ്ങളാണ് സിബിഐ അന്വേഷിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ

കൈ കഴുകി ചൈന, കാണാതായ 5 ഇന്ത്യൻ യുവാക്കളെ കുറിച്ച് ഒരു വിവരവും കൈമാറാനില്ലെന്ന് മറുപടി!കൈ കഴുകി ചൈന, കാണാതായ 5 ഇന്ത്യൻ യുവാക്കളെ കുറിച്ച് ഒരു വിവരവും കൈമാറാനില്ലെന്ന് മറുപടി!

ലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗംലോക രാജ്യങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും, ശത്രുക്കള്‍ തൊടാന്‍ മടിക്കും; മിസൈലുകള്‍ക്ക് ഇനി ശബ്ദാതി വേഗം

English summary
Oommen Chandy said that the CPM committed the most political assassinations in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X