കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴയ്ക്ക് തെളിവില്ലെന്ന് മുഖ്യമന്ത്രി; രണ്ടുനീതിയെന്ന് പി ജെ കുര്യന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴയ്ക്ക് തെളിവില്ലെന്നും ആരോപണത്തിന്റെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ ആകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. കെ ബാബുവിനെതിരെ ഉയര്‍ന്നുവന്ന പുതിയ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ ഉള്‍പ്പെടെ സര്‍ക്കാരിന് നേരെ ഉയര്‍ന്നുവന്നതെല്ലാം തെളിവില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്ന് മുഖ്യന്ത്രി പറഞ്ഞു. ഘടക കക്ഷികളെ ഒപ്പം നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ബി.ജെ.പിയുടെ മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

oommen-chandy

അതിനിടെ കെ എം മാണിക്കും മന്ത്രി കെ ബാബുവിനും രണ്ടുനീതിയാണെന്ന് പി.ജെ.കുര്യന്‍ യോഗത്തില്‍ ആരോപിച്ചു. ഒരേ മന്ത്രിസഭയിലെ രണ്ടുമന്ത്രിമാര്‍ക്ക് രണ്ടുനീതി ശരിയല്ല. ബാര്‍ കോഴ വിഷയത്തില്‍ സര്‍ക്കാര്‍ മൃദുസമീപനം പുലര്‍ത്തിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാന്‍ കാരണമായെന്നും പി ജെ കുര്യന്‍ പറഞ്ഞു.

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പരാജയം അന്വേഷിക്കാന്‍ ഓരോ ജില്ലകളിലും ഏകാംഗ സമിതിയെ നിയോഗിക്കാന്‍ കെ.പി.സി.സി നിര്‍വാഹക സമിതി തീരുമാനിച്ചു. വയനാട്ടിലെ ഡിസിസി സെക്രട്ടറിയുടെ മരണവും അന്വേഷിക്കും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിമതനെ കൂട്ടുപിടിച്ച് ഭരണം ഉറപ്പിക്കും. മറ്റു ജില്ലകളിലെ വിമതന്മാരുടെ കാര്യത്തില്‍ അതാത് ഡിസിസികള്‍ക്ക് തീരുമാനമെടുക്കാമെന്നും യോഗത്തില്‍ തീരുമാനമായി.

English summary
oommen Chandy says Bar bribery case is nothing but allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X