Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി ആരോപിച്ചു, കേന്ദ്രത്തിനെതിരെ ഉമ്മൻ ചാണ്ടി!

തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം എന്നാണ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. എന്നാല്‍ ഇന്ത്യന്‍ കോടതികള്‍ക്ക് കേസില്‍ വിധി പറയാന്‍ അധികാരം ഇല്ലെന്നും അന്താരാഷ്ട്ര കോടതി വിധി പറഞ്ഞു.

ഇതോടെ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതോടെ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോണിയാ ഗാന്ധിക്കെതിരെ അടക്കം ബിജെപി ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചു.

കുറ്റകരമായ വീഴ്ച

കുറ്റകരമായ വീഴ്ച

ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ: '' രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്ന കേസില്‍ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തി. കൊലയാളികളായ നാവികരെ എല്ലാ ക്രിമിനല്‍ നടപടികളില്‍ നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

Recommended Video

cmsvideo
    Priyanka Gandhi UP CM Candidate | Oneindia Malayalam
    വിധിക്കേറ്റ പ്രഹരം

    വിധിക്കേറ്റ പ്രഹരം

    കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് (യുഎന്‍സിഎല്‍ഒഎസ്) ന്റെ പരിരക്ഷ ഉണ്ടെന്ന ഇറ്റലിയുടെ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധിക്കേറ്റ പ്രഹരം കൂടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.

    ഗൂഢാലോചന നടത്തുന്നതായി ആരോപണം

    ഗൂഢാലോചന നടത്തുന്നതായി ആരോപണം

    നേരത്തെ കൊലക്കേസ് ഒഴിവാക്കാന്‍ യുപിഎ, യുഡിഎഫ് സര്‍ക്കാരുകളില്‍ വന്‍സമ്മര്‍ദം ചെലുത്തപ്പെട്ടെങ്കിലും ഫലിക്കാതെ പോകുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചു.

    ഒരു സമ്മര്‍ദവും സ്വാധീനിച്ചില്ല

    ഒരു സമ്മര്‍ദവും സ്വാധീനിച്ചില്ല

    കടല്‍ക്കൊല കേസില്‍ എല്ലാ നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസ് എടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരവും അവകാശവും ഉണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്നെടുത്ത നടപടിക്ക് ലഭിച്ച പൂര്‍ണ അംഗീകാരം ആയിരുന്നു. ഇന്ത്യയില്‍ തന്നെ കേസ് നടത്തുവാനും പ്രതികള്‍ നേരിട്ടു ഹാജരാകാനുമുള്ള വിധി ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ഒരു സമ്മര്‍ദവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്.

    വന്‍ തിരിച്ചടി

    വന്‍ തിരിച്ചടി

    നാവികര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ചോദ്യം ചെയ്തുകൊണ്ട് ഇറ്റാലിയന്‍ സര്‍ക്കാരും പ്രതികളും ചേര്‍ന്ന് കേരള ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും വന്‍ തിരിച്ചടിയാണ് ഇറ്റലിക്ക് ഉണ്ടായത്. യുപിഎ സര്‍ക്കാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കടല്‍ക്കൊല കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിയത്.

    അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല

    അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല

    ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയതും ഇന്ത്യയില്‍ നിലവിലുള്ള പീനല്‍ കോഡ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഉപയോഗിച്ചും ഇന്ത്യന്‍ സമുദ്രാതിരിര്‍ത്തിയില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ തടയാന്‍ കഴിയില്ലെന്ന തെറ്റായ സന്ദേശമാണ് ഈ വിധി നല്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ടെറിറ്റോറിയല്‍ വാട്ടേഴ്‌സ് കോണ്ടിനെന്റല്‍ ഷെല്‍ഫ് ഇക്കണോമിക് സോണ്‍ ആന്‍ഡ് മാരിടൈം സോണ്‍ ആക്ട് 1976 ന്റെ നിയമസാധുത പരിശോധിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല.

    കപ്പലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി

    കപ്പലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി

    ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്‌സിയിലെ 2 നാവികരാണ് സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ അജീഷ് ബിങ്കി, വാലന്റൈന്‍ എന്നീ മത്സ്യത്തൊഴിലാളികളെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തോട്ടപ്പള്ളി കടലില്‍ വച്ച് 2012 ഫെബ്രുവരിയില്‍ വെടിവച്ചുകൊന്നത്. തുടര്‍ന്നു യാത്ര ചെയ്ത കപ്പലിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

     സമ്മര്‍ദം ചെലുത്തണം

    സമ്മര്‍ദം ചെലുത്തണം

    കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെയും അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണിയുടെയും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. രണ്ടു പാവെപ്പട്ട മത്സ്യത്തൊഴിലാളികളുടെ ജീവനു ഒരുവിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+