• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനം

കോട്ടയം: കോണ്‍ഗ്രസിലെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും ആവശ്യം ശക്തമായിരിക്കെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും സജീവമാകുന്നു. പുതുപ്പള്ളിയില്‍ കര്‍ഷകരുടെ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയാണെന്നാണ് വിലയിരുത്തല്‍. മുസ്ലിം ലീഗും ആര്‍എസ്പിയും ജോസഫ് പക്ഷവുമെല്ലാം ഉമ്മന്‍ ചാണ്ടി വീണ്ടും സജീവമാകണമെന്നും യുഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് ഉമ്മന്‍ ചാണ്ടിയുടെ നീക്കം ആവേശം പകരും. അതിനിടെ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിശദാംശങ്ങള്‍....

പിണറായി മതങ്ങളെ തമ്മിലടിപ്പിക്കുന്നു

പിണറായി മതങ്ങളെ തമ്മിലടിപ്പിക്കുന്നു

കേരളത്തില്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി നേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ട്വന്റ്‌ഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വോട്ടിന് വേണ്ടി ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഇത്രയും വര്‍ഗീയത ആരും പറഞ്ഞിട്ടില്ല

ഇത്രയും വര്‍ഗീയത ആരും പറഞ്ഞിട്ടില്ല

പിണറായി വിജയന്‍ തനി വര്‍ഗീയതയാണ് പറയുന്നത്. ഇതുപോലെ മുമ്പ് ആരും പറഞ്ഞിട്ടില്ല. ഇത്തരം പ്രചാരണങ്ങള്‍ക്ക് സിപിഎം വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധാരണ മിത ഭാഷിയായി കാണപ്പെടുന്ന ഉമ്മന്‍ ചാണ്ടി വളരെ ശക്തമായ രീതിയിലാണ് സിപിഎമ്മിനും പിണറായി വിജയനുമെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്.

സൗഹാര്‍ദം മുഖമുദ്രയാക്കിയ ലീഗ്

സൗഹാര്‍ദം മുഖമുദ്രയാക്കിയ ലീഗ്

മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിനെ അദ്ദേഹം ചോദ്യം ചെയ്തു. മുസ്ലിം ലീഗ് എക്കാലത്തും സാമുദായിക സൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കിയ പാര്‍ട്ടിയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അടഞ്ഞ അധ്യായമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാകുമോ എന്ന് സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ആരാണ് തിരഞ്ഞെടുപ്പ് നയിക്കുക

ആരാണ് തിരഞ്ഞെടുപ്പ് നയിക്കുക

രമേശ് ചെന്നിത്തലയും ഞാനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. മുഖ്യമന്ത്രി സ്ഥാനം ഇപ്പോള്‍ ചര്‍ച്ചയിലില്ല. അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വലിയ വിജയമാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടുക. കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ സൂചന കേരളത്തില്‍ ആരംഭിക്കുമെന്നും ഉ്മ്മന്‍ ചാണ്ടി പറഞ്ഞു.

ഹൈക്കമാന്റ് പ്രതിനിധി കോട്ടയത്ത്

ഹൈക്കമാന്റ് പ്രതിനിധി കോട്ടയത്ത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ എഐസിസി അംഗം വ്യാഴാഴ്ച കോട്ടയം ജില്ലയിലെത്തും. ഇതിന് തൊട്ടുമുന്നോടിയായിട്ടാണ് ഉമ്മന്‍ ചാണ്ടി വീണ്ടും സമര ഭൂമിയില്‍ ഇറങ്ങിയിരിക്കുന്നത്.

കോണ്‍ഗ്രസ് ആവേശത്തില്‍

കോണ്‍ഗ്രസ് ആവേശത്തില്‍

ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയിലെ കര്‍ഷകര്‍ ഇന്ന് പദയാത്ര സംഘടിപ്പിച്ചു. ഉമ്മന്‍ ചാണ്ടി പദയാത്രയുടെ മുന്നിലുണ്ടായിരുന്നു. പദയാത്ര നയിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണമെന്ന് നേരത്തെ എഐസിസി പ്രതിനിധി താരിഖ് അന്‍വര്‍ അഭ്യര്‍ഥിച്ചിരുന്നു.

കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

cmsvideo
  Will Rahul Gandhi become Congress Chief Minister candidate in Kerala?

  English summary
  Oommen Chandy Starts Assembly Election Campaign Rally in Puthuppally with farmers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X