ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചെന്ന് പ്രതിച്ഛായ
കോട്ടയം: ഉമ്മന്‍ചാണ്ടി പാര്‍ട്ടിയ പിളര്‍ത്താന്‍ ശ്രമിച്ചെന്ന രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. മാണി രാജിവെക്കുന്നതിന് മുമ്പ് ജോസഫ് വിഭാഗത്തെ മാറ്റി നിര്‍ത്തി കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചുവെന്ന് പത്രം ആരോപിച്ചു.
ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരെയും അകറ്റിയത് ഇതിന്റെ ഭാഗമായാമെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തി. മാണിയുടെ രാജിക്കിടെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമം നടത്തി. ക്ലിഫ് ഹൗസില്‍ നിന്നും പിജെ ജോസഫിന്റെ അടുക്കലേക്ക് ഒരു മന്ത്രിയെ അയച്ചു.

മാണിയുടെ രാജി വേഗത്തില്‍ സ്വീകരിച്ച ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി പോക്കറ്റിലിട്ടു നടന്നുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. അതേസമയം പ്രതിച്ഛായയുടെ ആരോപണത്തില്‍ മറുപടി പറയേണ്ടത് പിജെ ജോസഫാണെന്നും മാണിക്ക് ജോസഫിനെ പോലും വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ പറഞ്ഞു.
മാണിയെ ധനമന്ത്രിമാരുടെ സമിതി അധ്യക്ഷന്‍ ആക്കേണ്ടെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രതിച്ഛായയില്‍ ആരോപിക്കുന്നു. ബാര്‍കോഴയിലെ അസ്വാരസ്യങ്ങളുടെ പേരില്‍ കഴിഞ്ഞയാഴ്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടിരുന്നു. ചരല്‍കുന്നില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ നേതൃക്യാംപിലാണ് തീരുമാനമെടുത്തത്.












Click it and Unblock the Notifications