നേമം സ്ഥാനാർത്ഥി; പുത്തൻ തന്ത്രവുമായി ഉമ്മൻ ചാണ്ടി... ഈ ഡിമാന്റ് അംഗീകരിക്കണം; അല്ലെങ്കിൽ മത്സരിക്കില്ല

ദില്ലി/തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 12 ന് വൈകുന്നേരം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കും എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നേമത്ത് മത്സരിക്കാന്‍ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വരെ സമ്മതം മൂളിയിട്ടുണ്ട് എന്നാണ് വിവരം.

ഇതിനിടെ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി ഉമ്മന്‍ ചാണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാതിരിക്കാന്‍ ഐ ഗ്രൂപ്പ് കളിച്ച കളിയ്ക്ക് തിരിച്ചടി നല്‍കുകയാണ് ഉമ്മന്‍ ചാണ്ടി. ഇതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വീണ്ടും അനിശ്ചിതത്വത്തിലായി. വിശദാംശങ്ങള്‍...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

നേമത്ത് മത്സരിക്കാന്‍

നേമത്ത് മത്സരിക്കാന്‍

നേമത്ത് മത്സരിക്കാന്‍ ആദ്യം ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചിരുന്നില്ല. എന്നാല്‍ നേമത്ത് മത്സരിക്കുന്ന ആളായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ ചില ചര്‍ച്ചകള്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു എന്നാണ് വിവരം. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലവും വരെ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.

 ഉമ്മന്‍ ചാണ്ടി ഇറങ്ങിയാല്‍

ഉമ്മന്‍ ചാണ്ടി ഇറങ്ങിയാല്‍

നേമം മണ്ഡലത്തില്‍ യുഡിഎഫിനെ സംബന്ധിച്ച് വിജയം ഉറപ്പല്ല. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എന്നത് മാത്രമല്ല, ഏറെ പിറകിലും ആയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ പോലെ ഒരു ശക്തനെ രംഗത്തിറക്കിയാല്‍ ഈ പ്രതിസന്ധി മറികടക്കാം എന്നാണ് കണക്കൂകൂട്ടല്‍.

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം

ഈ ആനുകൂല്യം മുതലെടുക്കാനുള്ള നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍. തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ ഐ ഗ്രൂപ്പ് നടത്തിയ നീക്കങ്ങള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് കടുത്ത അമര്‍ഷം ഉണ്ടാക്കിയിരുന്നു. നേമം വച്ച് തന്നെ വിലപേശാനാണ് ഉമ്മന്‍ ചാണ്ടി ഒരുങ്ങുന്നത്.

വിശ്വസ്തര്‍ക്ക് സീറ്റില്ലെങ്കില്‍

വിശ്വസ്തര്‍ക്ക് സീറ്റില്ലെങ്കില്‍


തന്റെ വിശ്വസ്തര്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ഇത്തവണ മത്സരിക്കുകയേ ഇല്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ അന്ത്യശാസനം. നേമത്ത് എന്നല്ല, ഒരു മണ്ഡലത്തിലും മത്സരിക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. എന്തായാലും നേതൃത്വം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബാബുവും ജോസഫും

ബാബുവും ജോസഫും

കെ ബാബുവും കെസി ജോസഫിനും വേണ്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ സമ്മര്‍ദ്ദതന്ത്രം. കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണം എന്നതാണ് ആവശ്യം. കെസി ജോസഫിന്റെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും വലിയ പ്രതീക്ഷയില്ല. എങ്കിലും ജോസഫിനെ ഇത്തവണയും മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്.

ഹൈക്കമാന്‍ഡ് ഇടപെടല്‍

ഹൈക്കമാന്‍ഡ് ഇടപെടല്‍

എട്ട് തവണ ഇരിക്കൂറില്‍ നിന്ന് വിജയിച്ച ആളാണ് കെസി ജോസഫ്. ഇത്തവണ മണ്ഡലം മാറി മത്സരിക്കാനായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഐ ഗ്രൂപ്പ് ഇതിനെ തടയിട്ടു. ഹൈക്കമാന്‍ഡിന് മുന്നില്‍ വിഷയം എത്തിച്ചതോടെയാണ് എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ പാളിയത്. കെ ബാബുവിന് എങ്കിലും സീറ്റ് നേടുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ഉമ്മന്‍ ചാണ്ടിയെ പിണക്കിയാല്‍

ഉമ്മന്‍ ചാണ്ടിയെ പിണക്കിയാല്‍

തിരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയത് ഹൈക്കമാന്‍ഡ് ആയിരുന്നു. അതുകൊണ്ട് അവസാന നിമിഷം ഉമ്മന്‍ ചാണ്ടിയെ പിണക്കുക എന്നത് കേരളത്തില്‍ അത്ര സുഖകരമാവില്ലെന്ന് ഹൈക്കമാന്‍ഡിനും നല്ല ബോധ്യമുണ്ട്. ഇത് തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ തുറുപ്പുചീട്ടും

കാര്യങ്ങള്‍ എളുപ്പമല്ല

കാര്യങ്ങള്‍ എളുപ്പമല്ല

സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ആയിരുന്നു ഇത്രനാളും കോണ്‍ഗ്രസ് എടുത്തുകാണിച്ചിരുന്നത്. എന്നാല്‍ അതിലും വലിയ പ്രശ്‌നങ്ങളിലേക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. കേരളത്തില്‍ നിലവില്‍ എല്‍ഡിഎഫ് അനുകൂല കാലാവസ്ഥയാണെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനും ഉണ്ട്.

ഗ്രൂപ്പ് കളി സജീവം

ഗ്രൂപ്പ് കളി സജീവം

ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുത് എന്ന കര്‍ശനം നിര്‍ദ്ദേശം ആദ്യമേ ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പൂര്‍ണമായും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് ചര്‍ച്ചകള്‍ തന്നെയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇരു ഗ്രൂപ്പുകളും സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുന്നുണ്ട്.

പാലം വലിച്ചാല്‍

പാലം വലിച്ചാല്‍

ഗ്രൂപ്പ് തര്‍ക്കം മുറുകിയാല്‍ അത് തിരഞ്ഞെടുപ്പിലും ബാധിക്കുമെന്ന ആശങ്കയാണ് കേന്ദ്ര നേതൃത്വത്തിന്. സമവായമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ എതിര്‍ ഗ്രൂപ്പുകള്‍ പാലം വലിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ ആശങ്ക. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡും ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകരിക്കാനിടയില്ല.

സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+