ആദ്യകുര്‍ബാന സ്വീകരിയ്ക്കാന്‍ വാങ്ങിയ വേഷത്തില്‍ റിസ്റ്റിയ്ക്ക് അന്ത്യയാത്ര
കൊച്ചി: ആദ്യ കുര്‍ബാനയ്ക്ക് തയ്യാറെടുക്കുന്നതിനിടെ കൊലക്കത്തിയ്ക്ക് ഇരയായി മരിച്ച കുരുന്നിന് ആദ്യ കുര്‍ബാന വേഷഷത്തില്‍ യാത്രമൊഴി. ലഹരിമരുന്നിന് അടിമായ അയല്‍വാസിയുടെ കുത്തേറ്റാണ് പുല്ലേപ്പടി സ്വദേശിയായ റിസ്റ്റി എന്ന പത്ത് വയസുകാരന്‍ മരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റിസ്റ്റിയ്ക്ക് അന്തിമോപചാരം അര്‍പ്പിയ്ക്കാന്‍ പുല്ലേപ്പടിയിലെ വീട്ടില്‍ എത്തിയിരുന്നു.
ആദ്യകുര്‍ബാന ശനിയാഴ്ച സ്വീകരിയ്ക്കാന്‍ ഇരിയ്‌ക്കെയാണ് റിസ്റ്റിയ്ക്ക് ദാരുണ അന്ത്യം സംഭവിയ്ക്കുന്നത്. കുര്‍ബാന സ്വീകരിയ്ക്കാനായി വാങ്ങിയ വെളുത്ത വസ്ത്രമാണ് കുട്ടിയെ ധരിപ്പിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പുറമെ എറണാകുളം എംഎല്‍എ ഹൈബി ഈഡനും റിസ്റ്റിയുടെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ലഹരി മരുന്നുകളുടെ അമിത ഉപയോഗം മൂവം സമനില തെറ്റിയ അജി ദേവസ്യ എന്ന മധ്യവയസ്‌ക്കന്റെ കുത്തേറ്റ് റിസ്റ്റി ജോണ്‍ എന്ന അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.


Click it and Unblock the Notifications