Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിക്ക് വിട; ആ യാത്ര തുടങ്ങിയതും അവസാനിച്ചതും പുതുപ്പള്ളിയില്‍... അപൂര്‍വം ഈ വ്യക്തിത്വം

കോട്ടയം: കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന മഹാ വ്യക്തിത്വമായി നിലകൊള്ളുമ്പോഴും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട കുഞ്ഞുഞ്ഞായിരുന്നു. ആ യാത്ര തുടങ്ങിയതും അവസാനിക്കുന്നതും പുതുപ്പള്ളിയിലാണ്. പാറശാല മുതല്‍ മഞ്ചേശ്വരം വരെ കേരളത്തിലുടനീളം ജനങ്ങള്‍ ഏറ്റെടുത്ത പേരായിരുന്നു ഉമ്മന്‍ ചാണ്ടി.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കളത്തിലിറങ്ങിയ ഉമ്മന്‍ ചാണ്ടി നീണ്ട 53 വര്‍ഷം പുതുപ്പള്ളിയെ ആണ് പ്രതിനിധീകരിച്ചത്. ആ മണ്ഡലം വിട്ടു പോകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. പുതുപ്പള്ളിക്കാര്‍ക്ക് അദ്ദേഹത്തെയും വിടാന്‍ കഴിയുമായിരുന്നില്ല. ഓരോ തവണയും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഒടുവിലെ തിരഞ്ഞെടുപ്പുകളില്‍ നേരിയ തോതില്‍ വോട്ടുകള്‍ കുറഞ്ഞതും ചരിത്രം.

oommen-chandy

ഒരു മണ്ഡലത്തില്‍ നിന്ന് 53 വര്‍ഷം നിയമസഭയെ പ്രതിനിധീകരിക്കുക എന്നത് ചെറിയ കാര്യമല്ല. ആള്‍ക്കൂട്ടങ്ങള്‍ക്കിയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടപ്പോഴും എല്ലാം പുഞ്ചിരിയോടെ നേരിട്ട നേതാവാണ് ഉമ്മന്‍ ചാണ്ടി. എത്ര തിരക്കാണെങ്കിലും ആഴ്ചയിലൊരിക്കല്‍ അദ്ദേഹം പുതുപ്പള്ളിയിലെ വീട്ടിലെത്തുമായിരുന്നു.

രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഏത് സമയവും ഓടിയെത്തി തങ്ങളുടെ ആവലാതികള്‍ പറയാന്‍ സാധിക്കുന്ന നേതാവായിരുന്നു പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി. അദ്ദേഹം നാട്ടിലെത്തിയാല്‍ കാരോട്ട് വള്ളക്കാലിലെ ആ വീട് ജനസാഗരമാണ്. ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയിലുണ്ടാകുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പാണ്.

1970 മുതല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് തേരോട്ടം 2021ലും തെളിമയോടെ ജ്വലിച്ചുനിന്നു. എതിരാളികള്‍ മാറി വന്നെങ്കിലും ചിരിക്കുന്ന മുഖത്തിന് മങ്ങലേറ്റില്ല. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പുഞ്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ മാത്രമാണ് കേരളം കണ്ടത്. മറ്റൊരു മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടി ചിന്തിച്ചിട്ടില്ല എന്നതും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ കളരിയിലെ വേട്ടയാടലുകള്‍ക്ക് പലപ്പോഴും ഇരയായിട്ടുണ്ടെങ്കിലും പതറാതെ നില്‍ക്കുന്ന നേതാവിനെയാണ് കേരളം ഉമ്മന്‍ ചാണ്ടിയിലൂടെ കണ്ടത്. തന്റെ കൈ ശുദ്ധമാണ് എന്ന് അദ്ദേഹം എപ്പോഴും തെളിയിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പുതുപ്പള്ളി പള്ളിക്ക് മുന്നിലെത്തി തനിച്ച് പ്രാര്‍ഥിക്കുന്ന നേതാവിന്റെ ചിത്രമാണ് മറുപടിയായി അണികള്‍ പങ്കുവെക്കാറ്.

ഇന്ന് പുലര്‍ച്ചെ നാലരടോയൊണ് ഉമ്മന്‍ ചാണ്ടി വിടപറഞ്ഞത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചത്. ഇനി തലസ്ഥാനത്തും ശേഷം ജന്മനാട്ടിലും പൊതുദര്‍ശനം. ഒരു തവണകൂടി കാരോട്ട് വള്ളക്കാലിലെ വീട്ടിലേക്ക് അദ്ദേഹം വരും. പിന്നീട് തിരിച്ചുവരാത്ത മടക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+