കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളമൊക്കെ അവിടെ നിൽക്കട്ടെ.. ആദ്യം ഈ ചോദ്യങ്ങൾക്ക് മറുപടി പറയൂ വിടി ബൽറാം, പോസ്റ്റ് വൈറൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തുന്നതിന് എതിരെ ദേശീയ തലത്തിൽ വരെ പ്രചാരണം അഴിച്ച് വിടുന്നുണ്ട് സംഘപരിവാർ അനുകൂലികൾ. പുതിയ കേരള നിർമ്മാണത്തിനായി മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചാലഞ്ചിനെ തുരങ്കം വെയ്ക്കാനും ശ്രമം തകൃതിയായി നടക്കുന്നുണ്ട്.

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പോലെ ഒരു മാസത്തെ ശമ്പളം തരാൻ തയ്യാറാണ്, പക്ഷേ എന്ന സ്റ്റൈലിൽ ആണ് ഒരു കൂട്ടർ വിമർശനവുമായി ഇറങ്ങിയിരിക്കുന്നത്. കോൺഗ്രസ് എംഎൽഎ വിടി ബൽറാമും ഇത്തരത്തിലുള്ള പക്ഷേയുമായി രംഗത്ത് വന്നിരുന്നു. ബൽറാമിന് നേർക്ക് ചില ചോദ്യങ്ങൾ ചോദിച്ച് തുറന്ന കത്തുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകനായ ടികെ സുരേഷ്. വായിക്കാം:

ബൽറാമിന് മറുപടി

ബൽറാമിന് മറുപടി

ബഹുമാനപ്പെട്ട തൃത്താല എം.എൽ.എ, ബഹുമാന്യനായ മുഖ്യമന്ത്രി എന്ന അഭിസംബോധനയോടെയുള്ള താങ്കളുടെ ഇന്നത്തെ ( 28 -8-18 ) fb പോസ്റ്റ് വായിച്ചു.കോൺഗ്രസ് പാർട്ടിയുടെ ഒരു എംഎൽഎ എന്ന നിലയിൽ പാർട്ടി നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനായി നേരത്തെത്തന്നെ തീരുമാനമെടുത്തിട്ടുള്ളയാളാണ് താങ്കളെന്നും അത് തവണകളായിട്ടല്ല, ഒരുമിച്ച് തന്നെ ആ തുക പാർലമെന്ററി പാർട്ടി വഴി നൽകാനാണ് ഉദ്ദേശിക്കുന്നത് എന്നും താങ്കൾ പറഞ്ഞതിനെ പ്രളയ ദുരന്തമനുഭവിക്കുന്ന ഒരു നാട്ടിലെ പൗരനെന്ന നിലയിൽ സ്വാഭാവികമായും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു .

ആശങ്കയിൽ ആശ്വാസം

ആശങ്കയിൽ ആശ്വാസം

കോൺഗ്രസ് പാർട്ടി തീരുമാനപ്രകാരം 1000 വീടുകൾ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി താങ്കളുടെ സഹോദരന്മാരുമായി ചേർന്ന് ഒരു വീട് നിർമ്മിച്ചു നൽകാനുള്ള താങ്കളുടെ ഉദ്ദേശത്തെയും സ്വാഗതം ചെയ്യുന്നു. വിമർശിക്കുന്നവരേയും ചോദ്യങ്ങൾ ഉന്നയിക്കുന്നവരേയും ഒറ്റയടിക്ക് "രാജ്യദ്രോഹി"കളും ''സംസ്ഥാന ദ്രോഹി"കളുമൊക്കെയായി ബ്രാൻഡ് ചെയ്യുന്ന രീതിയാണല്ലോ സോഷ്യൽ മീഡിയയിൽ പൊതുവിലുള്ളത് എന്ന് fb പോസ്റ്റിൽ താങ്കൾ ഉന്നയിച്ച ആശങ്കയിൽ ഞാൻ ആശ്വസിക്കുന്നു.

അനുയായി വൃന്ദത്തെ അറിയിക്കൂ

അനുയായി വൃന്ദത്തെ അറിയിക്കൂ

കൂറ്റനാട് ടെയ്ക്ക് എ ബ്രേക്കിന്റെ കാര്യത്തിലും , പട്ടിത്തറ സ്ക്കൂളിന്റയും , പിലാക്കാട്ടിരി അംഗൻവാടിയുടെയും , നാഗലശ്ശേരി ഹൈസ്ക്കൂളിന്റെയും വിഷയത്തിലും താങ്കൾക്കെതിരെ വിമർശനമുന്നയിക്കുന്നവരെ സോഷ്യൽ മീഡിയയിൽ നേരിടുന്ന താങ്കളുടെ അനുയായി വൃന്ദത്തെ താങ്കളുടെ ഈ ആശങ്ക ഒട്ടുംഗൗരവം ചോരാതെ താങ്കൾതന്നെ അറിയിക്കുമല്ലോ. താങ്കൾ തുടർന്നെഴുതിയ കാര്യങ്ങളും ഞാൻ ശ്രദ്ധയോടെ വായിച്ചു. Lead by example എന്നത് ഇത്തരുണത്തിൽ വളരെ പ്രധാനമാണ് എന്ന് ചൂണ്ടിക്കാട്ടി താങ്കൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും വായിച്ചു.

തിരക്കിനിടയിൽ വിട്ടുപോയതാണോ

തിരക്കിനിടയിൽ വിട്ടുപോയതാണോ

താങ്കളുടെ നിർദ്ദേശങ്ങളോട് യോജിപ്പില്ലെങ്കിലും ചില കാര്യങ്ങൾ താങ്കൾ വിട്ടുപോയത് ബോധപൂർവ്വമായിരിക്കില്ല എന്നു കരുതട്ടെ.. പ്രതിപക്ഷ നേതാവിന്റെ ക്യാബിനറ്റ് പദവി വേണ്ടെന്നു വെയ്ക്കാമെന്നൊരു നിർദ്ദേശം താങ്കൾ മുന്നോട്ടുവെച്ചതായി കണ്ടില്ല. തിരക്കിനിടയിൽ വിട്ടു പോയതാകുമെന്നു കരുതട്ടെ. എന്തായാലും ഇപ്പോൾ കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവു തന്നെ ഇല്ലല്ലോ. അതുകൊണ്ടുതന്നെ താങ്കളുടെ ഉന്നത നേതാക്കളായ സോണിയക്കും രാഹുലിനുമൊന്നും ക്യാബിനറ്റ് പദവിയും ഇല്ലല്ലോ..

പ്രതിപക്ഷ നേതാവിന്റെ ക്യാബിനറ്റ് പദവി

പ്രതിപക്ഷ നേതാവിന്റെ ക്യാബിനറ്റ് പദവി

കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ ക്യാബിനറ്റ് പദവി ഈ വേളയിൽ ഒഴിവാക്കിയാൽ എത്ര കോടി രൂപ ലാഭിക്കാമെന്നത് ഞാൻ താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. അപ്പോൾ തുടക്കം ചെന്നിത്തലയിൽ നിന്നു തന്നെയാകട്ടെ. അങ്ങിനെ പ്രതിപക്ഷ നേതാവ് നല്ല മാതൃകയാകട്ടെ.. ഇതൊരു ചരിത്രരേഖയാകുമല്ലോ..? അതിനായി താങ്കൾ അദ്ദേഹത്തെ പരസ്യമായിത്തന്നെ ഉപദേശിക്കുമല്ലോ... മുഖ്യമന്ത്രിയുടെ ഉപദേശകരെക്കുറിച്ചും താങ്കൾ പ്രതിപാദിക്കുന്നുണ്ടല്ലോ.

സന്നാഹങ്ങളുടെ അധികച്ചെലവുകൾ

സന്നാഹങ്ങളുടെ അധികച്ചെലവുകൾ

സുനാമി ദുരിതബാധിത കാലത്തും ശേഷവും UPA അദ്ധ്യക്ഷയായിരുന്ന സോണിയക്ക് പ്രധാനമന്ത്രിയുടെ പ്രധാന ഉപദേശക പദവി നൽകിയതും അവരെ National Advisory Council ന്റെ ചെയർപേഴ്സണാക്കിയതും ആ സ്ഥാനത്തിന് ക്യാബിനറ്റ് പദവി നൽകിയതുമായ കോൺഗ്രസ്സ് മാതൃകയെ താങ്കളെ ഈ അവസരത്തിൽ പ്രത്യേകം ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ.. സമാധാനപൂർണമായൊരു നാട്ടിലും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ വർദ്ധിപ്പിച്ച സന്നാഹങ്ങളുടെ അധികച്ചെലവുകളെക്കുറിച്ച് താങ്കൾ എഴുതിയത് വായിച്ചപ്പോഴാണ് മറ്റൊരു സംഗതി പ്രായോഗികമെന്നു തോന്നുന്നത്.

അധിക ചിലവുകൾ ഇല്ലാതാക്കൂ

അധിക ചിലവുകൾ ഇല്ലാതാക്കൂ

ഇപ്പോൾ നിർണ്ണായക പദവികളൊന്നും വഹിക്കാത്ത വെറും എം.പി.മാർ മാത്രമായ സോണിയയുടെയും രാഹുലിന്റെയും സുരക്ഷയ്ക്കായി എത്ര കമാൻഡോകളാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതിനായി എത്ര വലിയ സംഖ്യയാണ് സർക്കാർ ഖജനാവിൽ നിന്നും ദുർവ്യയം ചെയ്യപ്പെടുന്നത്. പിണറായിയേക്കാൾ വലിയ പദവിയൊന്നും ഇപ്പോൾ അവർ രണ്ടു പേരും വഹിക്കുന്നില്ലല്ലോ. അദ്ദേഹത്തിനുള്ളതിനേക്കാൾ സാരമായ സുരക്ഷാ ഭീഷണിയൊന്നും അവർക്കില്ലല്ലോ. അവരുടെ പേരിലുള്ള ഈ അധിക ചിലവുകൾ ഇല്ലാതാക്കി ആ സംഖ്യ കൂടി കേരളത്തിനായി സംഭാവന ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള നടപടിയെടുക്കാൻ താങ്കൾക്ക് അവരെ ഉപദേശിക്കാമല്ലോ..

പേഴ്സണൽ സ്റ്റാഫിനെ കുറയ്ക്കാം

പേഴ്സണൽ സ്റ്റാഫിനെ കുറയ്ക്കാം

മറ്റൊരു കാര്യമുള്ളത് , MLA മാർക്ക് പണ്ടൊക്കെ ഒരു പേഴ്സണൽ സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നതത്രേ, അതും ഡെപ്യൂട്ടേഷനിൽ. ഇപ്പോൾ ഒരു പി.എ.യ്ക്ക് പുറമേ അഡീഷണൽ പി.എ.മാരുടെ രണ്ട് തസ്തികകൾ കൂട്ടി ആകെ മൂന്നു പേരെയാക്കിയിട്ടുണ്ടെന്ന് കേൾക്കുന്നു. അപ്രകാരം താങ്കൾക്ക് പേഴ്സണൽ സ്റ്റാഫായി3 പേരുണ്ടെങ്കിൽ,വ ളരെ മാതൃകാപരമായി 2 പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കാമല്ലോ.. അങ്ങിനെ സർക്കാരിനു വരുന്ന എത്രയോ അധികച്ചിലവ് കുറയ്ക്കാവുന്നതാണല്ലോ.

മാത്രമല്ല നിയമസഭ സമ്മേളിക്കുന്ന കാലത്ത് മാത്രം അലവൻസുകൾ സ്വീകരിക്കുക എന്ന മാതൃകയും സ്വീകരിക്കാവുന്നതാണ്.

അലവൻസുകൾ ഒഴിവാക്കൂ

അലവൻസുകൾ ഒഴിവാക്കൂ

പിന്നെ എത്ര തരം അലവൻസുകൾ, ടി.എ , സിറ്റിങ്ങ് അലവൻസ് , സബ്ജറ്റ് കമ്മറ്റി, അങ്ങിനെ എന്തെല്ലാം മേഖലകൾ .. ഇതൊന്നും ഒരു അലവൻസും വാങ്ങാതെ ചെയ്യാവുന്നതല്ലേ. അങ്ങിനെയെങ്കിൽ അതൊരു ഉത്തമ മാതൃകയായിരിക്കില്ലേ.താങ്കൾ ഒരു ഉദാഹരണമായി മുന്നോട്ടു പോകുമെന്നു കരുതട്ടെ. "ചെലവുകൾ എങ്ങനെയായിരിക്കും എന്നതിനേക്കുറിച്ച് സുതാര്യമായ മാനദണ്ഡങ്ങൾ ഉടൻ പുറപ്പെടുവിക്കണമെന്ന" താങ്കളുടെ fb പോസ്റ്റിലെ വാചകം കണ്ട് സത്യത്തിൽ എന്നിൽ രോമാഞ്ചമങ്കുരിച്ചു പോയി

സുതാര്യതയുടെ സുൽത്താൻ

സുതാര്യതയുടെ സുൽത്താൻ

അത് താങ്കളിൽ നിന്ന് തന്നെ തുടങ്ങിയാൽ സുതാര്യതയുടെ സുൽത്താൻ എന്ന് താങ്കളെ ലോകം വാഴ്ത്താനിടയുണ്ട്. ഇത് എങ്ങനെ സുതാര്യമാക്കണമെന്ന് സർക്കാരിനെ പഠിപ്പിക്കാനായി താങ്കളുടെ ആസ്തി വികസന ഫണ്ട് പ്രകാരമുള്ള പ്രവൃത്തികളുടെ ചിലവുകൾ താങ്കൾക്ക് പ്രസിദ്ധീകരിക്കാമല്ലോ.. ഉദാഹരണത്തിന് പട്ടിത്തറ സ്കൂൾ കെട്ടിടം (Lead by example എന്നാണല്ലോ ) അവിടെ നിർമ്മാണത്തിനു വേണ്ടി വന്ന ഓരോ ചിലവുകളും പ്രത്യേകം പ്രത്യേകം വേർതിരിച്ചു തന്നെ വളരെ ഡീറ്റെയിലായിത്തന്നെ പൊതു ജനമുമ്പാകെ താങ്കൾക്ക് പ്രസിദ്ധീകരിക്കാമല്ലോ.

താങ്കൾ മുൻകൈയ്യെടുക്കൂ

താങ്കൾ മുൻകൈയ്യെടുക്കൂ

അതുപോലെത്തന്നെ കൂറ്റനാട് 'ടെയ് ക്ക് എ ബ്രേക്കിന്റെ ' നിർമ്മാണ ചിലവുകൾകൂടി ഡീറ്റെയിലായി പ്രസിദ്ധീകരിച്ചാൽ അത് കേരളത്തിലെകെട്ടിട നിർമ്മാണ രംഗത്തുതന്നെ ഒരു പുതു ചരിത്രമാകുന്നതല്ലേ.. അതുപോലെ തന്നെ ജനങ്ങളുടെ നികുതിപ്പണമെന്ന ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പണം ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തികൾ ഏതെങ്കിലും സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാതെ ഗവൺമെന്റ് ഏജൻസികളെ ഏൽപ്പിക്കാനോ , പ്ലാൻ അനുസരിച്ച് ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ടെൻററോ, കൊട്ടേഷനോ സ്വീകരിച്ച് അപ്രകാരമോ, ജനകീയ കമ്മറ്റികൾ മുഖാന്തിരമോ നടപ്പാക്കാൻ താങ്കൾക്ക് മുൻകയ്യെടുക്കാമല്ലോ.

ഖജനാവിലേക്ക് മുതൽക്കൂട്ട്

ഖജനാവിലേക്ക് മുതൽക്കൂട്ട്

അതു കൊണ്ടുണ്ടാകാവുന്ന ലാഭം സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടാവുകയല്ലേ ഉണ്ടാകുക. താങ്കൾ fb പോസ്റ്റിൽ പറഞ്ഞ പോലെ "ആവശ്യമായ തിരുത്തലുകൾ വരുത്തി എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിലെടുക്കുക " എന്നത് സർക്കാരിന്റെ മാത്രമല്ല MLA യുടെയും ഉത്തരവാദിത്തമല്ലേ? "ഉമ്മൻചാണ്ടിയോ മറ്റ് ഏതെങ്കിലും കോൺഗ്രസ് നേതാവോ ആയിരുന്നു മുഖ്യമന്ത്രി പദത്തിലിരുന്ന് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചിരുന്നത് " എങ്കിലുള്ള താങ്കളുടെ ആശങ്കയും ഞാൻ കണ്ടു.

താങ്കളുടെ നല്ല മനസ്സ്

താങ്കളുടെ നല്ല മനസ്സ്

സ്‌റ്റേറ്റ്കാറിൽ പോയി സർക്കാർ റസ്റ്റ്ഹൗസിൽ , സർക്കാർ ചിലവിൽ , ബിജു രാധാകൃഷ്ണനുമായി രഹസ്യ ചർച്ച നടത്തി ഇന്നേവരെ എന്താണ് പറഞ്ഞതെന്ന് പുറത്തു പറയാത്ത അത്രയും വിശ്വസ്ഥനായ ശ്രീ: ഉമ്മന്‍ ചാണ്ടിയാണ് ഇന്നും മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം ഇങ്ങനെയൊരു നിർദ്ദേശം ജനങ്ങൾക്കു മുന്നിൽ വെക്കാൻ ധൈര്യപ്പെടുമെന്ന് വിശ്വസിക്കുന്ന താങ്കളുടെ നല്ല മനസ്സ്.. അത് തികച്ചും അഭിനന്ദനമർഹിക്കുന്നു.

പിണറായി വിജയനെന്ന മുഴുവൻ നേതാവ്

പിണറായി വിജയനെന്ന മുഴുവൻ നേതാവ്

പിന്നെ മറ്റൊരു കാര്യം "പിണറായി വിജയനെന്ന മുഴുവൻ നേതാവ് (Complete Leader) മുന്നിൽ നിന്ന് നയിക്കുന്ന പണപ്പിരിവ് ആയതിനാൽ ആ വക വിമർശകരൊന്നും തലയുയർത്താൻ ധൈര്യപ്പെടില്ലെന്ന് ആശ്വസിക്കാം" എന്ന ആ വാചകത്തിൽ ചെറിയൊരു തിരുത്ത് ആകാവുന്നതാണെന്നു തോന്നുന്നു . "പിണറായി വിജയനെന്ന മുഴുവൻ നേതാവ് (Complete Leader) മുന്നിൽ നിന്ന് നയിക്കുന്ന പണപ്പിരിവ് ആയതിനാൽ കേരള ജനത അവിശ്വാസത്തിന്റെ കണിക പോലുമില്ലാതെ പൂർണ്ണമനസ്സോടെ സഹകരിക്കുമെന്ന് ആശ്വസിക്കാം " എന്ന് തിരുത്തിയാൽ താങ്കൾ സത്യത്തോട് ഒരുപാട് അടുത്തെത്തുവാനിടയുള്ളതാണ്.

നൻമയുള്ള ചിന്തകൾ മാത്രം അങ്കുരിക്കുമാറാകട്ടെ

നൻമയുള്ള ചിന്തകൾ മാത്രം അങ്കുരിക്കുമാറാകട്ടെ

താങ്കളുടെ ഉന്നതനായ നേതാവ് മൻമോഹൻ സിങ്ങ് അടക്കമുള്ളവർ ആ സത്യത്തോട് ചേർന്നു നിൽക്കുവാൻ സൻമനസ്സ് കാണിച്ചിട്ടുള്ളതാണല്ലോ..താങ്കളും ആ പാത തന്നെ പിൻതുടരും എന്നു കരുതട്ടെ. താങ്കളുടെ മനസ്സിൽ നൻമയുള്ള ചിന്തകൾ മാത്രം അങ്കുരിക്കുമാറാകട്ടെ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Salary Challenge: Open letter to VT Balram MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X