കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ പോലീസിന്റെ 'ഓപ്പറേഷന്‍ കോമ്പിങ്'; 370 പേർക്കെതിരെ നടപടി

കഴിഞ്ഞയാഴ്ചയും പോലീസ് സമാനരീതിയിൽ പരിശോധന നടത്തിയിരുന്നു. 310 പേർക്കെതിരെയാണ് കഴിഞ്ഞയാഴ്ച കേസെടുത്തത്

Google Oneindia Malayalam News
Kerala police

കൊച്ചി: നഗരത്തിൽ വീണ്ടും പോലീസിന്റെ 'ഓപ്പറേഷൻ കോമ്പിങ്'. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി നടത്തിയ പരിശോധനയിൽ ആകെ 370 പേർക്കെതിരേ നടപടി എടുത്തിട്ടുണ്ട്. ഇതിൽ 242 പേരും മദ്യപിച്ച് വാഹനമോടിച്ചതിന് ആണ് പിടിയിലായത്. ലഹരി ഉപയോഗവും മറ്റുമായി 26 പേരും പിടിയിലായി.

KP

കഴിഞ്ഞയാഴ്ചയും പോലീസ് സമാനരീതിയിൽ പരിശോധന നടത്തിയിരുന്നു. 310 പേർക്കെതിരെയാണ് കഴിഞ്ഞയാഴ്ച മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്. രാത്രി ഡി.ജെ. പാർട്ടി കഴിഞ്ഞ് മടങ്ങിയവർ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞയാഴ്ചയിലെ പരിശോധനയിൽ കുടുങ്ങിയത്. ഇതിനുപിന്നാലെയാണ് ഈ വാരാന്ത്യത്തിലും പോലീസ് പരിശോധന കർശനമാക്കിയത്.

അതേസമയം, വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നുണ്ട്. വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ നിങ്ങൾ പിന്നോട്ട് നോക്കാറുണ്ടോ? എന്ന ചോദ്യത്തോടെയാണ് പോസ്റ്റ്

ഈ യുവതിയെ പോലെ ചെയ്താൽ ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടാക്കാം പേര് കൊണ്ട് പണം, വർഷാവസാനം ലക്ഷങ്ങൾ വരെ!!ഈ യുവതിയെ പോലെ ചെയ്താൽ ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടാക്കാം പേര് കൊണ്ട് പണം, വർഷാവസാനം ലക്ഷങ്ങൾ വരെ!!

പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ നിങ്ങൾ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മൾ അത് മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.

അതിനാൽ വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ ഇടതു കൈ ഉപയോഗിച്ച് ഡോർ പതിയെ തുറക്കുക. അപ്പോൾ പൂർണമായും ഡോർ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും.

English summary
'Operation Combing' in Kochi: Action against 370 people, Here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X