സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കരുത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
കോവിഡിന്റെ തുടക്കത്തില്‍ ഗള്‍ഫ് നാടുകളിലകപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ ഇക്കൂട്ടര്‍ നടത്തിയ പ്രചാരണമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു കൂട്ടര്‍ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണെന്നും സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സുരേന്ദ്രന്റെ പ്രതികരണം .
ലാഭക്കൊതിയുടെ പരസ്പര യുദ്ധം ദയവായി നിര്‍ത്തണം. ഈ കാലവും കടന്നുപോകും . ആര്‍ക്കും ഒരു പോറലുമേല്‍ക്കാതെ സുരക്ഷിതരായി നമ്മുടെ കൂടപ്പിറപ്പുകള്‍ കൂടണയും. മോദിയുണ്ടെങ്കില്‍ എന്തും സാധ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ,

ഓരോ ഇന്ത്യക്കാരനേയും ഒരു പോറലുമേല്‍ക്കാതെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. മലയാളിയ കേന്ദ്രവിദേശകാര്യസഹമന്ത്രി ശ്രീ. വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും നാം മലയാളികള്‍ക്ക് ഏറെ ആശ്വാസകരം. എന്നാല്‍ ഒരു കൂട്ടര്‍ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്. കോവിഡിന്റെ തുടക്കത്തില്‍ ഗള്‍ഫ് നാടുകളിലകപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ ഇക്കൂട്ടര്‍ നടത്തിയ പ്രചാരണമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്.
എന്നാല്‍ എത്ര കുറ്റമറ്റ രീതിയിലാണ് വന്ദേഭാരത് മിഷന്‍ വിജയിച്ചതെന്നത് ചരിത്രത്തിന്റെ ഭാഗം. രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങള്‍ പ്രചരിപ്പിച്ച് ചിലര്‍ സംതൃപ്തിയടയുകയാണ്. യുദ്ധഭൂമിയില്‍ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്. അവരുടെ ജീവനാണ് ആദ്യത്തെ പരിഗണന. പിന്നെ അവശ്യം വേണ്ട സൗകര്യങ്ങള്‍. പിന്നെ തൊട്ടുകിടക്കുന്ന രാജ്യങ്ങളുടെ സഹകരണം.
വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം, ചെറിയ സൗകര്യങ്ങളുള്ള എംബസ്സി, കുറഞ്ഞ ജീവനക്കാര്‍, യുദ്ധം തുടരുമ്പോള്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അസൗകര്യം, യാത്രാതടസ്സങ്ങള്‍, ഭക്ഷണത്തിന്റെയും മറ്റും ലഭ്യതക്കുറവ് അങ്ങനെ എന്തെല്ലാം കാര്യങ്ങളില്‍ മറ്റൊരു രാജ്യത്ത് നമ്മുടെ ഉദ്യോഗസ്ഥര്‍ ദ്രുതഗതിയില്‍ നടപടികളെടുക്കണം. അഛനമ്മമാരുടെ നെടുവീര്‍പ്പുകളും വേവലാതികളും നിലക്കാത്ത വിളികളും. സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക. ഊഹോപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്.
വീഡിയോ ഗെയിമുകളെ ബോംബുവര്‍ഷമാക്കാന്‍ നമുക്ക് മിടുക്കുണ്ട്. ഷവര്‍മ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും. ലാഭക്കൊതിയുടെ പരസ്പര യുദ്ധം ദയവായി നിര്‍ത്തണം. ഈ കാലവും കടന്നുപോകും. ആര്‍ക്കും ഒരു പോറലുമേല്‍ക്കാതെ സുരക്ഷിതരായി നമ്മുടെ കൂടപ്പിറപ്പുകള്‍ കൂടണയും. മോദിയുണ്ടെങ്കില്‍ എന്തും സാധ്യം- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഇന്ത്യക്കാരെ യുക്രൈയിനില്‍ നിന്നും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തികളില്‍ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എല്ലാവരുടെയും സുരക്ഷ ഇന്ത്യന്‍ എംബസി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന് ജോണ്‍ ബ്രിട്ടാസ് എം പി രംഗത്തെത്തിയിരുന്നു.
ജീവന്‍ പണയം വെച്ച് കിലോമീറ്ററുകളോളം നടന്നെത്തിയ വിദ്യാര്‍ത്ഥികള്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്നത് അതിലും വലിയ ആശങ്കയിലാണ്..വിസ പ്രോസസിംഗ് എന്ന പേരില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നു...മറ്റ് രാജ്യക്കാരുടെ ഉന്തിലും തള്ളിലും പെട്ട്‌പോകുന്നു,പരിക്കേല്‍ക്കുന്നു,മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു..ഇതൊക്കെ കടന്നാലേ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പറേഷന്‍ ഗംഗയിലേക്ക് എത്താനാകു.എല്ലാവരെയും സുരക്ഷിതരായി അതിര്‍ത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം അടക്കം ഇന്ത്യന്‍ എംബസ്സി ഏറ്റെടുക്കേണ്ടതാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications