മുഖ്യന്റെ വിശ്വസ്തന്റെ വീട്ടിലും ഓപ്പറേഷന്‍ കുബേര
കോട്ടയം: ബ്ലേഡ് മാഫിയയെ കുടുക്കാന്‍ ചെന്നിത്തലയുടെ പോലീസ് മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ വീട്ടിലും കയറി. ഇത് കോണ്‍ഗ്രസിനുളളില്‍ പുതിയ പ്രശ്‌നത്തിന് തുടക്കം കുറിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.
കോട്ടയം ഡിസിസി സെക്രട്ടറിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ആളും ആയ കെജെ ജെയിംസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയത്. ആപ്പിള്‍ ട്രീ ചിട്ടി കമ്പനിയുടെ ചെയര്‍മാനാണ് ജെയിംസ്.

സോളാര്‍ കേസില്‍ ഏറെ പഴി കേട്ടതാണ് മുഖ്യമന്ത്രി. ആപ്പിള്‍ ട്രീ ചിട്ടി കമ്പനിക്കും സോളാറുമായി ബന്ധമുണ്ടെന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പലരും പരാതിയുമായി പോലീസിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല.
കോട്ടയം ജില്ലയിലെ എ ഗ്രൂപ്പിന്റെ ശക്തനായ നേതാക്കളില്‍ ഒരാളാണ് കെജെ ജയിംസ്. സോളാര്‍ കേസിലെ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ആപ്പിള്‍ ട്രീ ചിട്ടി കമ്പനിയില്‍ വന്‍ നിക്ഷേപം ഉണ്ടായിരുന്നത്രെ. എന്തായാലും രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് സോളാര്‍ കേസില്‍ ജയിംസിനെതിരെ പാര്‍ട്ടിതല അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു എന്നാണ് വിവരം.
വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയി സ്ഥാനമേറ്റതിന് ശേഷം ഉമ്മന്‍ ചാണ്ടി - ചെന്നിത്തല ഗ്രൂപ്പ് പോര് കുറഞ്ഞിരിക്കുകയായിരുന്നു. സുധീരനെ ഒതുക്കാന്‍ രണ്ടുപേരും ഗ്രൂപ്പ് മറന്ന് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ജയിംസിന്റെ വീട്ടില്‍ ഇപ്പോള്‍ നടന്നിട്ടുള്ള റെയ്ഡ് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമാക്കി ചെന്നിത്തല ചെയ്യിച്ചതാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.












Click it and Unblock the Notifications