ശ്വേതയെ സദാചാരം പഠിപ്പിക്കുന്നവര്‍
കൊല്ലം: നടി ശ്വേത മേനോനോട് അപമര്യാദയായി പെരുമാറിയ കൊല്ലത്തെ കോണ്‍ഗ്രസ് എം പി എന്‍ പീതാംബരക്കുറുപ്പിനോട് തെറ്റ് ഏറ്റുപറയാനാണ് വാര്‍ത്ത കേട്ടവരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നവരും ആവശ്യപ്പെടുന്നത്. എന്നാല്‍ ചുരുക്കം ചില ആളുകള്‍ ശ്വേത മേനോന്റെ 'ഇരയാവാനുള്ള അര്‍ഹതയില്ലായ്മ' ചൂണ്ടിക്കാണിച്ച് പീതാംബരക്കുറുപ്പിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.
കളിമണ്ണില്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രസവിച്ചവളല്ലേ, കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചവളല്ലേ, മിസ് ഇന്ത്യ മത്സരത്തില്‍ കുട്ടിയുടുപ്പിട്ട് നടന്നിട്ടില്ലേ എന്നിങ്ങനെ പോകുന്നു ശ്വേത മേനോന്റെ ചാരിത്ര്യത്തിന് മേല്‍ പരിഭവക്കാര്‍ക്കുള്ള സംശയം. പിതൃവാത്സല്യത്തോടെ ചേര്‍ത്തുപിടിച്ചതാവാം എന്ന് പറയുന്ന പി സി ജോര്‍ജടക്കമുള്ളവരുടെ കമന്റുകള്‍ ശ്രമിക്കുന്നത് നിര്‍ദോഷിയായ പീതാംബരക്കുറുപ്പിനെ സംരക്ഷിക്കാനാണ്.

എന്നാല്‍ ചാനലുകളില്‍ മണിക്കൂറുകളോളം ആവര്‍ത്തിച്ച ദൃശ്യങ്ങളില്‍ നിന്നും പീതാംബരക്കുറുപ്പിന്റെ കൈ ശ്വേത മേനോന്റെ ദേഹത്ത് സ്പര്‍ശിക്കുന്നതായി കാണാം. അത് പലപ്പോഴും ശ്വേത മേനോനെ അസ്വസ്ഥയാക്കുന്നുമുണ്ട്. പരിപാടി അലങ്കോലമാക്കണ്ട എന്ന കരുതി താന്‍ മിണ്ടാതിരുന്നു എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അതും അവര്‍ക്കെതിരായി ആരോപണമായി ഉന്നയിക്കുന്നവരുണ്ട് എന്നതാണ് മറ്റൊരു കാര്യം.
എന്ത് കൊണ്ട് ശ്വേത അവിടെവെച്ച് തന്നെ പ്രതികരിച്ചില്ല. രാത്രി വൈകിയുള്ള വെളിപ്പെടുത്തലില്‍ ഗൂഡാലോചനയുണ്ട് എന്നും പലരും ആരോപിക്കുന്നു. എനിക്ക് പരാതി കിട്ടിയിട്ടില്ല എന്നോടൊന്നും പറഞ്ഞിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന ജില്ലാ കളക്ടറും നടപടിയെടുക്കാന്‍ വേണ്ടി നേരിട്ട് പരാതി കിട്ടണമെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമത്തിലാണ് എന്ന് ആളുകള്‍ കരുതിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല.












Click it and Unblock the Notifications