• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ അവസരം: തൊഴിൽ വാർത്തകൾ അറിയാം

Google Oneindia Malayalam News

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറിലെ എക്‌സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (മെക്കാനിക്കൽ) തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് സർക്കാർ വകുപ്പുകളിലേയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും സമാന തസ്തികകളിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന (നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) 15 നകം ഡയറക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

കെ.എഫ്.ആർ.ഐയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് മെയിന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആന്റ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിൽ ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/കമ്പ്യൂട്ടർ പ്രോഗ്രാമറെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസുമായി (ടി.സി.എസ്) ചേർന്ന് പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കു വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും റിക്രൂട്ട്‌മെന്റും നടത്തും.

ബി.എ/ബി.ബി.എ/ബി.ബി.എം/ബി.കോം/ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ആന്റ് ഐ.ടി ഒഴിച്ച്) വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ബി.ടെക്/ ബി.സി.എ/ ബിരുദാനന്തരബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല. 2019ലോ 2020ലോ ബിരുദം നേടിയവരോ 2021ൽ അവസാനവർഷ ബിരുദ വിദ്യാർഥികളോ ആയിരിക്കണം. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി റഗുലറായി പഠിച്ചിരിക്കണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല.

യോഗ്യതയുള്ള പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടിസ്, മ്യൂസിക് കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിലോ cgctvmkerala@gmail.com ലോ 31നകം ലഭ്യമാക്കണം. ഫോൺ: 0471- 2332113.

പ്ലേസ്മെന്റ് ഡ്രൈവ് ജനുവരി മൂന്നിന്

cmsvideo
  ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | Oneindia Malayalam

  കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ജനുവരി മൂന്നിനു രാവിലെ 10.30 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലുള്ള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ തിരുവനന്തപുരം ജില്ലയിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിൽ നിയമനം നടത്തും. ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ ഡിസംബർ 30നു രാത്രി 12നു മുൻപ് http://bit.ly/3q5UPkg എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.

  സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

  കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും വേണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com.

  English summary
  Opportunity in the Vigilance and Anti-Corruption Bureau: Know the employment news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X