മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റില്‍ തടഞ്ഞ സംഭവം: രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

  • Written By:
Subscribe to Oneindia Malayalam

ഇടുക്കി: സെക്രട്ടേറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് പത്രപ്രവര്‍ത്തകര്‍ക്ക് കേരളത്തില്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരം സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. സത്യസന്ധമായും നിര്‍ഭയമായും ജോലി ചെയ്യാനുള്ള അവസ്ഥ കേരളത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

മാധ്യമപ്രവർത്തകർ ഇങ്ങനെയൊന്നും ആയാൽ പറ്റില്ല... നന്നാക്കാനൊരുങ്ങി പിണറായി സർക്കാർ, പുതിയ പദ്ധതി?

സെക്രട്ടേറിയേറ്റ് വളപ്പില്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കയറാന്‍ പറ്റില്ല എന്ന് പറയുന്നത് കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവമാണ്,
പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മാത്രമാണ് മാധ്യമ സ്വാന്ത്യത്തെക്കുറിച്ച് സിപിഎം സംസാരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയിത്തം കല്‍പ്പിച്ച കാലഘട്ടമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

rameshchennithala

ജനങ്ങള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ അകറ്റി നിര്‍ത്തുന്ന പ്രവണത ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്. സെക്രട്ടേറിയേറ്റ് വളപ്പില്‍ പത്രക്കാര്‍ അറിയാത്ത എന്ത് കാര്യമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഭരണം പൂര്‍ണ്ണമായി സുതാര്യമല്ല എന്നതിന്റെ ഏറ്റവം വലിയ തെളിവാണിത്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്.

ചാനല്‍ നടത്തിയത് ക്രിമിനല്‍ ഗൂഡാലോചന... ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്ക് ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ വന്നത്. മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട കേസിന്റെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

English summary
opposition leader ramesh chennithala against kerala govenment. media freedom is big challenge in kerala says chennithala. last day media reporters was banned entering kerala secretariat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്