കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ യുഡിഎഫ് ഹർത്താൽ!! ശരിക്കും ഇതാണ് സത്യം!! വാർത്തയ്ക്ക് പിന്നിൽ?

തിങ്കളാഴ്ച ഉച്ചയാണ് വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ചൊവ്വാഴ്ച യുഡിഎഫ് ഹർത്താൽ എന്ന തരത്തിൽ വാർത്തകൾ വന്നത്. എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നാളെ യുഡിഎഫ് ഹര്‍ത്താല്‍ എന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയില്‍ നാളെ ഹര്‍ത്താലാണെന്ന തരത്തില്‍ പ്രചരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തുവന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ചൊവ്വാഴ്ച യുഡിഎഫ് ഹർത്താൽ എന്ന തരത്തിൽ വാർത്തകൾ വന്നത്. എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

harthal

എന്നാൽ മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ സംബന്ധ വാര്‍ത്ത കാണാത്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ സംശയവുമായെത്തി. ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ ഇല്ലെന്നും വ്യാജപ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.

ഹർത്താലുകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് രണ്ട് ദിവസം അടുപ്പിച്ച് ഹർത്താൽ ഉണ്ടായിരുന്നു. അതിനു മുമ്പ് തിരുവനന്തപുരം ജില്ലയിലും ഹർത്താൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് അടുത്ത ഹർത്താൽ വാർത്ത പുറത്തു വന്നത്. ഇതിനെ തുടർന്നാണ് ജനങ്ങൾ ആശങ്കയിലായത്.

English summary
opposition leader ramesh chennithala rejects tuesday udf harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X