Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനോടാണോ കളി... മാണിക്കൊപ്പം പ്രതിപക്ഷവും സഭയില്‍ കിടക്കും

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും സമരം ഭയന്ന് കെഎം മാണി നിയമസഭയ്ക്കകത്ത് തന്നെ താമസിക്കാന്‍ ഏതാണ്ട് ധാരണയായതായിരുന്നു. എന്നാല്‍ അത് പോലും സമ്മതിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല.

കെഎം മാണി സഭയുടെ മേശപ്പുറത്ത് ബജറ്റ് വച്ചാല്‍ ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കും. നിയമസഭയില്‍ താമസിച്ചാല്‍ പോലും മാണിയെ സഭാ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.

കെഎം മാണിയും അദ്ദേഹത്തിന്റെ ഓഫീസിലെ 14 ജീവനക്കാരും നിയമസഭാ മന്ദിരത്തില്‍ തന്നെ തങ്ങും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത. 610 -ാം നമ്പര്‍ മുറിയാണ് ജീവനക്കാര്‍ക്ക് നല്‍കുക.

km-mani

നിയമസഭയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിപക്ഷം സമരം തുടരാനാണത്രെ തീരുമാനം. രാത്രി മുഴുവന്‍ സഭയില്‍ ഇരുന്നാല്‍ രാവിലെ മാണിയെ നിയമസഭാ ഹാളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടയാം എന്നാണ് പ്രതീക്ഷ.

എന്നാല്‍ ഈ നീക്കത്തെ പോലീസ് എങ്ങനെ പ്രതിരോധിക്കും എന്ന് വ്യക്തമല്ല. പ്രതിപക്ഷത്തെ 65 അംഗങ്ങളെ തടഞ്ഞ് മാറ്റി മാണിയെ സഭാഹാളിലേക്കെത്തിക്കാന്‍ പോലീസിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷേ പുറത്തുള്ള സമരക്കാര്‍ ഈ സമയം എങ്ങനെ പ്രതികരിക്കും എന്നതും പ്രശ്‌നമാണ്.

മൂന്ന് ജില്ലകളില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകര്‍ സമരത്തിന് എത്തുന്നുണ്ടെന്നാണ് വിവരം. കണ്ണൂരില്‍ നിന്നും ഒരു സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഏത് വിധേനയും മാണിയെ ബജറ്റ് അവതരണത്തില്‍ നിന്ന് തടയും എന്നാണ് ഇടതുമുന്നണി നേതൃത്വവും ബിജെപി നേതൃത്വവും അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+