Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം നല്‍കുന്നത് പൂര്‍ണ്ണ സഹകരണം; രമേശ് ചെന്നിത്തലയും സഹായിച്ചു, തുറന്ന് പറഞ്ഞ് എംബി രാജേഷ്

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ലോക്‌സഭാ പ്രവര്‍ത്തന പരിചയവുമായി കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന നേതാവാണ് നിലവിലെ നിയമസഭ സ്പ്ക്കര്‍ എംബിരാജേഷ്. സിപിഎമ്മിന്റെ യുവ നേതാക്കളുടെ നിരയില്‍പ്പെട്ട ഒരാളാണ് എംബി രാജേഷ്. ചുരുങ്ങിയ കാലംകൊണ്ട് തന്ന അദ്ദേഹത്തിന് ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ബഹുമാനങ്ങള്‍ പിടിച്ച്പറ്റാനായി.

കഴിഞ്ഞ ദിവസം അവസാനിച്ച നിയംസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ആ അഭിനന്ദനം തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും സെക്രട്ടറിയേറ്റ് ആകെ നടത്തിയ പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി മൊത്തമായി വലമതിച്ചുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോര്കക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സഭാ സമ്മേശനത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് പങ്കുണ്ട്. എന്നാല്‍ അഴരുടെ കഠിനാധ്വാനമൊന്നും മാധ്യമങ്ങളില്‍ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.

1

പ്രതിപക്ഷ നേതാവിനേയും പ്രതിപക്ഷത്തേയും വളരെ പ്രാധാന്യത്തോടെ നോക്കികാണുന്ന ഒരാളാണ് താനെന്നും പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടായിരുന്നില്ലെങ്കില്‍ നിയമസഭാ സമ്മേളനം സാധ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പുകള്‍ക്കിടയിലും ഭരണപ്രതിപക്ഷ സഹകരണത്തോടെ ജനാധിപത്യം പുലരുന്നതിന് ഇതൊരു മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിപക്ഷത്തിന്റെ സഹകരണം എല്ലായിപ്പോഴും ലഭിക്കുന്നുണ്ട്. നിയമസഭയില്‍ ബില്ലിന്റെ ചര്‍ച്ചയ്ക്കു സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല ചിലപ്പോള്‍ മണിക്കൂറുകളോളം പ്രസംരിക്കും. 45 ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം മൂന്നു ദിവസം സഭയ്ക്കു നഷ്ടപ്പെട്ടു. ഇതിനാല്‍ സഭയ്ക്ക് സമയപരിധി വേണമെന്ന് ആവശ്യപ്പെട്ടു. അത് പ്രതിപക്ഷം അംഗീകരിച്ചു. ഒരു ദിവസം രാത്രി വരെ നീണ്ടു നിന്നിരുന്നു സമ്മേളനം അപ്പോഴൊക്കം പ്രതിപക്ഷം സഹകരിച്ചിരുന്നു.

2

45 ബില്ലുകളായിരുന്നു നിയമമാക്കാനുണ്ടായിരുന്നത് സാധാരണ ഗതിയില്‍ ഇത്രയും ബില്ലുകള്‍ നിയമമാക്കുമ്പോഴെല്ലാം ചില പിശകുകള്‍ വരാവുന്നതാണ്. താരതമ്യേന ഇവിടെ അതു കുറവായിയിരുന്നു. അന്ന് സെക്രട്ടേറിയറ്റിലുള്ള പലരും പുലര്‍ച്ചെ വീട്ടില്‍ പോയി അന്നു തന്നെ തിരിച്ചു വരികയാണ് ചെയ്തത്. സഭാ സഭ പിരിഞ്ഞ ദിവസം എല്ലാ മുറികളിലും പോയി നന്ദി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. പാര്‍ലമെന്റിലപേക്ഷിച്ച് കേരള നിയമസഭയില്‍ വ്യത്യാസമുണ്ട്. അവിടത്തെ നടപടിക്രമങ്ങളല്ല കേരള നിയമസഭയിലുള്ളത്. പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയാല്‍ അപ്പാടെ അനുമതി നിഷേധിക്കും ഇത് തന്നെയാണ് കേരള നിയമസഭയും പാര്‍ലമെന്റും തമ്മിലുള്ള വ്യത്യാസം. ലോക്‌സഭാ നടപടിക്രമങ്ങളാണ് മനസ്സില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ആദ്യഘട്ടത്തില്‍ തനിക്ക് ആശയകുഴപ്പമുണ്ടായിരുന്നു. ആദ്യ സമ്മേളനം കഴിഞ്ഞപ്പോള്‍ സംഗതി ഒകെയായി. പിന്നീട് ലോക്‌സഭയിലും നിയമസഭയിലും പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയെ പോലുള്ളവര്‍ ചില സഹായങ്ങള്‍ നല്‍കിയതും ഗുണകരമായിയെന്നും അദ്ദേഹം പറഞ്ഞു.

3

സഭാകമ്പം ഉണ്ടായില്ലെങ്കിലും ആദ്യമായി സ്പീക്കറുിടെ കസേരിയിലിരുന്നപ്പോള്‍ ചെറിയ അമ്പരപ്പുണ്ടായിരുന്നു. ഇത്രയും വലിയ ഒരു കസേരയില്‍ ഇരുന്നപ്പോള്‍ കസേര തന്നെ അപരിചിതമായി തോന്നിയിരുന്നു അത്രയും വലിയ കസേര. തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സഭയുമായി പൊരുത്തപ്പെടാന്‍ സാധിച്ചു. സ്പീക്കറോടായാലും പ്രതിപക്ഷ നേതാവിനോടാലും അതിശയിപ്പിക്കുന്ന തരത്തിലുളള സമീപനമാണ് മുഖ്യമന്ത്രിയുടേത് രാജേഷ് പറയുന്നു. പ്രായത്തിന്റേയോ സീനിയോറ്റിയുടേയോ അടിസ്ഥാനത്തില്‍ അല്ല മുഖ്യമന്ത്രി പെരുമാറുന്നത്. അത് അദ്ദേഹം ആ കസേരയോട് കാണിക്കുന്ന മര്യാദയാണ്. ഏതെങ്കിലും ഘട്ടത്തില്‍ സഭാ സമുച്ചയത്തില്‍നിന്നു പോകേണ്ടി വരുമ്പോള്‍ അദ്ദേഹം ഒരു കുറിപ്പിലൂടെ സ്പീക്കറെ അറിയിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4

നൂറ് ശതമാനം പൂര്‍ണ സഹകരണമാണ് വിഡി സതീശനില്‍ നിന്നും ലഭിക്കാറുള്ളത്. സഭ നടത്തിക്കൊണ്ടു പോകുന്നതില്‍ പ്രതിപക്ഷനേതാവ് പരമാവധി സഹകരിക്കാറുണ്ട്. സഭയില്‍ പറയുന്ന വിയോജിപ്പുകള്‍ അദ്ദേഹം പറയുന്നത് മാന്യവും അന്തസ്സുള്ളതുമായ ഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ക്കെതിരെയുള്ള എതിര്‍പ്പൊക്കെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സ്വാഭാവികമാണ് കെ. കെ. രമ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ സമയ പരിധി കഴിഞ്ഞതോടെ മൈക്ക് ഓഫാക്കേണ്ടി വന്നതിനാലാണ് സ്പീക്കര്‍ക്കെതിരെ ഒരു വട്ടം പ്രതിഷേധിച്ചിരുന്നത്. സംഘര്‍ഷങ്ങളുണ്ടായാലും അതവിടെ പെട്ടെന്ന് തന്നെ തീരും. ലാക്‌സഭയിലേക്കു മത്സരിച്ചവര്‍ വീണ്ടും നിയമസഭയിലേക്കു മത്സരിക്കേണ്ട എന്നു പാര്‍ട്ടി തീരുമാനിച്ചതിനാല്‍ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നു പോലും കരുതിയിയിരുന്നില്ല അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ച് കാര്യമായ ബന്ധമുള്ള മണ്ഡലമല്ല തൃത്താല. എംഎല്‍എ ആയി ജയിച്ച് തൃത്താലക്കാരുടെ ജനപ്രതിനിധി എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോഴാണ് സ്പീക്കര്‍ എന്ന ഉത്തരവാദിത്തം ലഭിച്ചത്.

5

സ്പീക്കര്‍ എന്ന ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചതാണ്. അത്‌കൊണ്ട് തന്നെ അതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പറഞ്ഞു അനുസരിച്ചു. പല ഘടകങ്ങളുടെയും പരിഗണനകളുടെയും അടിസ്ഥാനത്തിലാണല്ലോ ആ തീരുമാനമെടുക്കുന്നത് അദ്ദേഹം പറഞ്ഞു. മുന്‍ സ്പീക്കര്‍മാര്‍ ഇടക്ക് വിളിക്കാറുണ്ട്. അവരൊക്കെ അവര്‍ ചെയ്ത കാര്യങ്ഹല്‍ പറഞ്ഞ് തന്നിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി കൂടിയായ കെ. രാധാകൃഷ്ണനുമായി ചുമതല ഏല്‍ക്കും മുന്‍പ് സംസാരിച്ചിരുന്നു. രാജ്യസഭാ ചെയര്‍മാന്മാരുടെ പാനലില്‍ ഉണ്ടായിരുന്ന എം.എ.ബേബിയെ ചുമതലയേറ്റെടുക്കും മുമ്പ് കണ്ടിരുന്നു. ഇവരും തന്നെ സഹായിച്ചു. രാജേഷ് പറഞ്ഞു. മിക്കവരും പുതിയ മന്ത്രിമാരാണെന്ന് തോന്നുകയേയില്ല. സഭയില്‍ നല്ല തയ്യാറെടുപ്പോടെയാണ് അവര്‍ വരുന്നത്. തുടക്കക്കാരുടെ പരിഭ്രാന്തിയൊന്നും മിക്കവര്‍ക്കുമില്ല. പുതിയ അംഗങ്ങളില്‍ പ്രത്യേകിച്ച് പ്രതിപക്ഷ അംഗങ്ങളിലും നന്നായി പ്രവര്‍ത്തിക്കാനുളള മത്സരബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്‍, ടി. സിദ്ദിഖ്, കെ. വി. സുമേഷ്, എ. രാജ, പ്രമോദ് നാരായണന്‍, പി. വി. ശ്രീനിജന്‍ തുടങ്ങിയവരെല്ലാം സഭയില്‍ വളരെ ശ്രദ്ധിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെകൂടാതെ ഇനിയും ആളുകളുണ്ട്.

6

സഭയില്‍ മന്ത്രിമാര്‍ മാസ്‌ക് വെക്കാത്തത് മനപൂര്‍വമല്ല. കാരണം മാസ്‌ക് വച്ചു സംസാരിക്കുന്നത് പ്രയാസമാണ്. ആദ്യത്തെ ദിവസം മാസ്‌കിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ല. അതുകൊണ്ടു പലരും മാസ്‌ക് കൃത്യമായി ധരിച്ചില്ല. നാട്ടില്‍ എല്ലാവര്‍ക്കും ബാധകമായ നിയമം ജനപ്രതിനിധികള്‍ക്കു ബാധകമല്ലേ എന്നു ചോദിച്ച് ഒരു പാട് മെസേജുകള്‍ അന്നു ലഭിച്ചു. സമൂഹത്തിനു ശരിയായ സന്ദേശം കൊടുക്കേണ്ടവരാണ് ജനപ്രതിധികള്‍ എന്നു തോന്നിയതു കൊണ്ടാണ് കര്‍ശനമായി പിന്നീട് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലുള്‍പ്പെടെ രാഷ്ട്രീയക്കാരന്‍ എന്ന് മാറ്റാത്തത് അടിസ്ഥാനമ പരമായി രാഷ്ട്രീയക്കാരന്‍ ആയത്‌കൊണ്ട് തന്നെയാണ് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാതിരുന്നത് അനുഗ്രഹമായി തന്നെയാണ് കാണുന്നത്. പത്തുവര്‍ഷത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനം കഠിനം തന്നെയായിരുന്നു. അതിനിടയില്‍ കോവിഡ് കൂടി വന്നു. അതോടെ വീട്ടില്‍ തന്നെയായി, എന്നെത്തന്നെ വീണ്ടെടുക്കാന്‍ അതോടെ സാധിച്ചു. പുസ്തങ്ങള്‍ വായിക്കാനും സിനിമകള്‍ കാണാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

7

പാര്‍ലമെന്റിലേക്ക് മത്സരിച്ച ഞാനും വി. കെ. ശ്രീകണ്ഠനും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പ്രീഡിഗ്രിക്ക് ഒരുമിച്ചാണ് പഠിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ തോറ്റപ്പോള്‍ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ജയിച്ച സ്ഥാനാര്‍ഥിക്കുള്ള തിരക്ക് എനിക്ക് മനസ്സിലാകുമെന്ന് ഞാന്‍ കളിയായി പറഞ്ഞിരുന്നു. സ്പീക്കറായപ്പോള്‍ ശ്രീകണ്ഠന്‍ എന്നെ വിളിച്ച് 'അപ്പോള്‍ താന്‍ തോറ്റതു നന്നായില്ലേ എന്നെന്നോട് ചോദിച്ചു. അത്‌പോലെ ബല്‍റാമുമായും സൗഹൃദമുണ്ടായിരു്ന്നില്ല. നവംബര്‍ ഒന്നോടെ നിയമസഭ സമ്മേളനം പൂര്‍ണമായും ഡിജിറ്റല്‍ അക്കാനാണ് ഉദ്ദേശിച്ചത്. സഭാ ടിവി തുടരും. അതില്‍ ചില മാറ്റങ്ങള്‍ ആവശ്യമായി വരും. മറ്റു ചാനലുകളെ പോലെ അല്ലല്ലോ സഭാ ടിവി. അവര്‍ ചെയ്തിരുന്ന മികച്ച പ്രോഗ്രാമുകള്‍ തുടരും. മറ്റൊരു സംവിധാനവും ക്രമീകരണവുമാണ് ആലോചിക്കുന്നകതെന്നും അദ്ദേഹം പറഞ്ഞു.

8

എത്ര ജാഗ്രത പാലിച്ചാലും തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള വര്‍ഷം എന്തും വരാമെന്ന സ്ഥിതിയാണ് കേരളത്തില്‍. കേരളത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒരു പോലെ അംഗീകരിക്കുന്ന ആളാണ് നിയമസഭാ സ്പീക്കര്‍. ഞാന്‍ എന്റെ ഉത്തരവാദിത്തം നിറവേറ്റുക എന്നതിനപ്പുറം ഒന്നും ചിന്തിച്ചിട്ടില്ല. നിയമസഭയില്‍ സര്‍ക്കാരിന്റെ ബിസിനസ് നടത്തിക്കൊടുക്കുക, പ്രതിപക്ഷത്തിന്റെ അവകാശം സംക്ഷിക്കുക, ചട്ടപ്രകാരം കാര്യങ്ങള്‍ നടത്തുക, നീതി ഇരുപക്ഷത്തിനും ഉറപ്പാക്കുക ഇതെല്ലാമാണ് എന്നില്‍ അര്‍പ്പിതമായ കടമകള്‍ ഇത് ഭംഗിയായി ചെയ്യും അതിനപ്പുറം ഒന്നുമില്ല അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലാ നിയമനിര്‍മാണ സഭകളിലും ചില സന്ദര്‍ഭങ്ങളില്‍ അതിരു വിട്ട പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എപ്പോഴും അതു നടക്കാന്‍ പാടുള്ളതല്ല, നടക്കുകയുമില്ല. പക്ഷേ ചിലപ്പോള്‍ സംഭവിക്കാം. കാരണം അവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല സാധാരണ മനുഷ്യരുടെ പ്രതിനിധികളാണ്. അവര്‍ ചിലപ്പോള്‍ പച്ച മനുഷ്യരെപ്പോലെ പെരുമാറിപ്പോകുമ അതിനാല്‍ സംഘര്‍ങ്ങള്‍ സ്വാഭാവികമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+