സഭയില്‍ മുല്ലപ്പെരിയാര്‍ ആയുധമാക്കി പ്രതിപക്ഷം; ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് തിരിച്ചടിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം നിയമസഭയില്‍ എടുത്തിട്ട് പ്രതിപക്ഷം. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്‌നാട് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണി്ച് പ്രതിപക്ഷ സര്‍ക്കാരിനെതിരെ വിമര്‍ശന സ്വരങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക പടര്‍ത്തരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. നിയമനിര്‍മ്മാണ ചര്‍ച്ചയ്ക്കിടെയാണ് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചത്. സുപ്രീം കോടതിയില്‍ ശരിയായ രീതിയില്‍ കേസ് നടത്തിയില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ 142 അടി ജലനിരപ്പില്‍ നിന്ന് 139 അടിയെന്ന അഭിപ്രായത്തിലേക്ക് സുപ്രീം കോടതി എത്തിയത് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടുകൊണ്ടാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാരിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. 136 അടിയെന്ന നിലപാടില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. രാഷ്ടീയ പരിഹാരം കാണുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെ ബാബുവും ആരോപിച്ചു. നെയ്യറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം നല്‍കാനുള്ള തീരുമാനം നയതന്ത്ര പരാജയമാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
അതേസമയം, ജലനിരപ്പ് ക്രമീതരിക്കുന്നതിന് വേണ്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നു. രാവിലെ 7.29 ന് തുറന്ന് 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുന്നതിനു ധാരണയായിട്ടുണ്ട്. കരുതല്‍ എന്ന നിലയില്‍ ഇടുക്കിയില്‍ നിന്ന് 100 കുമെക്സ് ജലം തുറന്നു വിടാനുള്ള അനുമതിയുണ്ട്.
സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരു സംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. റവന്യുമന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 'റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്. നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരു സംസ്ഥാനങ്ങളുമായുണ്ടായി. ഡാമില്‍ നിന്നു പോകുന്ന വെള്ളം സുഗമമായി ഒഴുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യു മന്ത്രി കെ.രാജനും പറഞ്ഞു.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍












Click it and Unblock the Notifications