പനീര്‍ശെല്‍വം പഴയ പനീര്‍ശെല്‍വമല്ല..ശശികലയെ പൊളിച്ചടുക്കി ഒപിഎസ്സ്...ശശികല വെറും വടിവേലു..!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തിന് മുന്‍പുള്ള പനീര്‍ശെല്‍വം എന്ന വിനീതവിധേയനായ നേതാവല്ല ഇന്നുള്ള പനീര്‍ശെല്‍വം എന്ന ഒപിഎസ്സ്. ആരുടെ പിന്‍ബല്തതില്‍ കളിക്കുന്ന കളിയാണെങ്കിലും ശശികലയെന്ന വന്‍മരത്തെ വെല്ലുവിളിക്കാന്‍ പോന്ന കെല്‍പ്പുണ്ട് പനീര്‍ശെല്‍വത്തിന് ഇന്ന്.

ജയലളിതയുടെ സിംഹാസനം ആര്‍ക്കെന്ന് ഇന്നറിയാം...!! ഗവര്‍ണര്‍ ഇന്ന് വിധി പ്രഖ്യാപിച്ചേക്കും !!

കഴിഞ്ഞ ദിവസം പാര്‍ട്ടിയെക്കുറിച്ച് വികാരാധീനയായി സംസാരിച്ച ശശികല നടരാജനെ പൊളിച്ചടുക്കിയിരിക്കുകയാണ് പനീര്‍ശെല്‍വം. ശശികലയുടേത് മുതലക്കണ്ണീരാണെന്ന് പനീര്‍ശെല്‍വം തിരിച്ചടിച്ചു.

മുതലക്കണ്ണീർ വേണ്ട

മുതലക്കണ്ണീരൊഴുക്കുന്നത് നിര്‍ത്തി കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എഐഎഡിഎംകെ എംഎല്‍എമാരെ തുറന്നുവിടാനാണ് പനീര്‍ശെല്‍വം ശശികലയോട് ആവശ്യപ്പെടുന്നത്.

എംഎല്‍എമാര്‍ പീഡിപ്പിക്കപ്പെടുന്നു

കൂവത്തൂരിലെ റിസോര്‍ട്ടില്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും പനീര്‍ശെല്‍വം ആരോപിച്ചു. ഈ എംഎഎമാരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്നും പനീര്‍ശല്‍വം വ്യക്തമാക്കി.

ഗുണ്ടകളുടെ നടുവിൽ

ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ട്. ഓരോ എംഎല്‍എയ്ക്ക് ചുറ്റിലും 4 ഗുണ്ടകള്‍ വീതമുണ്ടെന്നാണ് അവര്‍ തന്നോട് പരാതിപ്പെട്ടത് എന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

അവരെ സ്വന്തം വീടുകളിലെത്തിക്കൂ

അവര്‍ നിരീക്ഷണത്തിലാണെന്നും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും പുറത്ത് കടക്കാനാവുന്നില്ലെന്നും തന്നോട് പരാതിപ്പെട്ടതായും പനീര്‍ശെല്‍വം പറഞ്ഞു. എംഎല്‍എമാര്‍ സ്വതന്ത്രരാണെന്ന് പറയുന്ന ശശികല അവരെ സ്വന്തം വീടുകളിലെത്തിക്കൂ എന്നും പനീര്‍ശെല്‍വം വെല്ലുവിളിച്ചു.

ലോകം ഉറ്റുനോക്കുന്നു

എംഎല്‍എമാരെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയം ഉറ്റുനോക്കിയിരിക്കുകയാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.

നിയമസഭയില്‍ എല്ലാം തെളിയിക്കും

ജനം വോട്ട് ചെയ്തത് തനിക്കോ ശശികലയ്‌ക്കോ അല്ല, മറിച്ച് ജയലളിതയ്ക്കാണ്. ശശികല മുതലക്കണ്ണീര്‍ ഒഴുക്കിയത് കൊണ്ട് കാര്യമില്ലെന്നും താന്‍ നിയമസഭയില്‍ എല്ലാം തെളിയിക്കുമെന്നും പനീര്‍ശെല്‍വം വെല്ലുവിളിച്ചു.

ശശികല വടിവേലു

ശശികലയെ സിനിമാ ഹാസ്യതാരം വടിവേലുവിനോട് ഉപമിക്കാനും പനീര്‍ശെല്‍വം മടിച്ചില്ല. സ്വയം തന്നെ സിംഹത്തോട് ഉപമിക്കുന്നത് ആരെങ്കിലും ചെയ്യുന്ന കാര്യമാണോ എന്നാണ് പനീര്‍ശെല്‍വം ചോദിച്ചത്.

ശശികലയുടെ മൌനം ദുരൂഹം

ജയലളിതയുടെ മരണം സംബന്ധിച്ചും ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം ആഞ്ഞടിച്ചു. അപ്പോളോ ആശുപത്രിയില്‍ ശശികല 75 ദിവസവും അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മറ്റാര്‍ക്കും പ്രവേശനം നല്‍കിയില്ല. എന്നിട്ടും എന്തുകൊണ്ട് ഒരുദിവസം പോലും അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ശശികല സംസാരിച്ചില്ലെന്നും ഒപിഎസ് ചോദിച്ചു.

തന്നെ പീഡിപ്പിച്ചു

താന്‍ ആദ്യം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതുമുതല്‍ 16 വര്‍ഷങ്ങള്‍ ശശികലയുടെ പീഡനം അനുഭവിച്ചിട്ടുണ്ട്. അമ്മ അത്തരത്തില്‍ ആരോടും പെരുമാറിയിരുന്നില്ല. അമ്മയെ മറ്റുള്ളവരുമായി അകറ്റുകയായിരുന്നു ശശികലയെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

ശശികലയുടെ ക്രൂരത

ജയലളിതയുടെ മരണശേഷം അനന്തിരവളായ ദീപയെ പോലും മൃതദേഹം ശശികല കാണിച്ചില്ലെന്നും പനീര്‍ശെല്‍വം ആരോപിച്ചു. അമ്മയുടെ മരണദിവസം മണിക്കൂറുകളോളം മൃതദേഹം കാണാന്‍ വേദനിലയത്തില്‍ ദീപ കാത്തുനിന്നു. പക്ഷേ ശശികല കടത്തിവിട്ടില്ല.

ശത്രുക്കളുടെ നീക്കം

എംഎല്‍എമാര്‍ തടങ്കലില്‍ അല്ലെന്ന് തെളിയിക്കാന്‍ ശശികല പത്രസമ്മേളനം വിളിച്ച് ചേര്‍ത്തിന് തൊട്ടുപിറകേയാണ് പനീര്‍ശെല്‍വം ആഞ്ഞടിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശത്രുക്കളുടെ നീക്കം വിലപ്പോകില്ലെന്നും ശശികല പറഞ്ഞു.

English summary
OPS asks Sasikala to let AIADMK MLAs go home if they are free. He also dares her to stop shedding crocodile tears.
Please Wait while comments are loading...