കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവമാറ്റ ശസ്ത്രക്രിയ; ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഡിപി

Google Oneindia Malayalam News

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച് കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി). സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മരുന്നുകള്‍ പരിശോധിച്ച് ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തിയതായും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാഹുലിന് മുന്നില്‍ തോല്‍വി സമ്മതിച്ച് സീനിയേഴ്‌സ്, കോണ്‍ഗ്രസ് ടീം ഏറ്റെടുത്തു, ബാക്ക് റൂം മാനേജറില്ലരാഹുലിന് മുന്നില്‍ തോല്‍വി സമ്മതിച്ച് സീനിയേഴ്‌സ്, കോണ്‍ഗ്രസ് ടീം ഏറ്റെടുത്തു, ബാക്ക് റൂം മാനേജറില്ല

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച് അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി). മാറ്റിവച്ച അവയവം ശരീരം തിരസ്‌കരിക്കാതിരിക്കാനുള്ള അസത്തിയോപ്രൈന്‍, ട്രാക്കോലിമസ് എന്നിവയാണ് കലവൂരിലെ പ്ലാന്‍ില്‍ തയ്യാറാക്കിയത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മരുന്നുകള്‍ പരിശോധിച്ച് ഉല്‍പ്പാദനത്തിലും ഗുണനിലവാരത്തിലും സംതൃപ്തി രേഖപ്പെടുത്തി.

ep-jayarajan

മരുന്നുകള്‍ മനുഷ്യനില്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചാണ് വിദഗ്ധ സംഘം മടങ്ങിയത്. അവയവം മാറ്റിവെച്ചവര്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ട മരുന്നുകളാണിത്. പൊതുവിപണിയില്‍ വലിയ വില വരുന്ന മരുന്ന് കുറഞ്ഞ വിലയില്‍ രോഗികള്‍ക്ക് ലഭ്യമാക്കാന് ഇതിലൂടെ കഴിയും. പൊതുവിപണിയുടെ ആറിലൊന്ന് വിലയ്ക്ക് കെഎസ്ഡിപി ഉല്‍പാദിപ്പിക്കുന്ന മരുന്ന് നല്‍കാനാകും. സംസ്ഥാനത്ത് പ്രതിവര്‍ഷം അയ്യായിരം പേര്‍ 32 കോടി രൂപയ്ക്കാണ് ഇപ്പോള്‍ ഈ മരുന്ന് പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ കെഎസ്ഡിപിയില്‍ നിന്ന് 5.2 കോടി രൂപയ്ക്ക് ഇവ് ലഭ്യമാകും.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള 13 ഇനം മരുന്നുകളില്‍ ഒമ്പതും കലവൂരില്‍ നിര്‍മിക്കും. പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ വര്‍ഷത്തില്‍ 181 കോടി ടാബ്‌ലറ്റും 5.03 കോടി ക്യാപ്സൂളുകളും 1.08 കോടി യൂണിറ്റ് ലിക്വിഡും ഉല്‍പ്പാദിപ്പിക്കാനാകും. പ്ലാന്റ് സ്ഥാപിക്കാനും മരുന്ന് നിര്‍മാണത്തിനും 10 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ബജറ്റില്‍ വകയിരുത്തിയ 38.5 കോടിയും നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 2.5 കോടിയും കെഎസ്ഡിപി തനതായി 1.87 കോടിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തി.

ത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽത്രിപുരയിൽ ബിജെപി സർക്കാർ താഴെ വീഴും? 7 എംഎൽഎമാർ കോൺഗ്രസിലേക്ക്?വെളിപ്പെടുത്തൽ

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

 ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ടു, ഇനി ഊര്‍മിള ശിവസേനയ്‌നൊപ്പം, എംഎല്‍സി സീറ്റും ഉറപ്പിച്ചു!! ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ടു, ഇനി ഊര്‍മിള ശിവസേനയ്‌നൊപ്പം, എംഎല്‍സി സീറ്റും ഉറപ്പിച്ചു!!

English summary
Organ transplant surgery; KSDP successfully produces life-saving drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X