• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കും?; സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ സുരേന്ദ്രന്‍ അധ്യക്ഷനായേക്കും

കൊച്ചി: കേന്ദ്രത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ രാവിലെ പത്തരയ്ക്കാണ് യോഗം ആരംഭിച്ചത്. 6 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും വിവിധ ജില്ലകളിലെ സംഘടനാ തല അഴിച്ചുപണിയും യോഗത്തില്‍ ചര്‍ച്ചയാവും.

ഉണ്ണിയാടനും വിക്ടറും ജോസഫ് പക്ഷത്ത് ചേര്‍ന്നു; ഓഫീസിന് കാവലുമായി ജോസ് കെ മാണി വിഭാഗം

സംഘടനാ തിരഞ്ഞെടുപ്പില്‍ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷമാണ് ബിജെപി സംസ്ഥാന ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിലെ അധികാരം പിടിക്കാനായി ഗ്രൂപ്പ് നേതാക്കള്‍ അതീവപരിശ്രമം തന്നെ നടത്തേണ്ടി വരും. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നിലവിലെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് സാധ്യകള്‍ കൂടുതല്‍..വിശദാംശങ്ങള്‍ ഇങ്ങനെ..

ഒരിടവേളക്ക് ശേഷം

ഒരിടവേളക്ക് ശേഷം

ഒരിടവേളക്ക് ശേഷമാണ് ബിജെപിയില്‍ സംഘടന തിരഞ്ഞെടുപ്പ് നടക്കുന്നത്. വി മുരളീധരനാണ് ഏറ്റവും അവസാനമായി (2010) സംഘടനാ തിരഞ്ഞെടുപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയ നേതാവ്. 2013 ല്‍ വി അധ്യക്ഷ പദവിയില്‍ മുരളീധരന് രണ്ടാമൂഴും കിട്ടിയെങ്കിലും അത് നോമിനേഷനിലൂടെയായിരുന്നു.

മുരളീധരന്‍ ഒഴിഞ്ഞപ്പോള്‍

മുരളീധരന്‍ ഒഴിഞ്ഞപ്പോള്‍

2015 ല്‍ മുരളീധരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ അധികാരം പിടിക്കാന്‍ നേതാക്കള്‍ പ്രകടമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവരികയുണ്ടായി.

കെ സുരേന്ദ്രനെ പിന്‍ഗാമിയാക്കാനായിരുന്നു വി മുരളീധരന്‍ തീരുമാനിച്ചിരുന്നത്. കൃഷ്ണദാസ് വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു.

കുമ്മനം വരുന്നു

കുമ്മനം വരുന്നു

എംടി രമേശിനായിരുന്നു വി മുരളീധര പക്ഷത്തിന് പുറത്ത് നിന്നുള്ളവരെ പിന്തുണ. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് പ്രചാരകനായ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് നോമിനേറ്റ് ചെയ്തത്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് ഗവര്‍ണറായപ്പോഴും ബിജെപിയില്‍ അധികാരം പിടിക്കാന്‍ ശക്തമായ ഈ ഗ്രൂപ്പ് പ്രവര്‍ത്തനമായിരുന്നു നടന്നത്.

വീണ്ടും നോമിനേഷന്‍

വീണ്ടും നോമിനേഷന്‍

അപ്പോഴും കെ സുരേന്ദ്രന്‍റെയും എംടി രമേശിന്‍റെയും പേരായിരുന്നു ഇരുവിഭാഗങ്ങലും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്. വിട്ടുവീഴ്ച്ചകള്‍ക്ക് ഇരുവിഭാഗവും തയ്യാറാവത്തതിനെ തുടര്‍ന്നാണ്

സമവായം എന്ന നിലയില്‍ പിഎസ് ശ്രീധരന്‍ പിള്ളയെ നോമിനേറ്റ് ചെയ്യുന്നത്. ഫലത്തില്‍ 2010 ന് ശേഷം ബിജെപിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

കെ സുരേന്ദ്രന് വലിയ പിന്തുണ

കെ സുരേന്ദ്രന് വലിയ പിന്തുണ

ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷപദവിയില്‍ തുടരണമെങ്കില്‍ സംഘടനയില്‍ കരുത്ത് തെളിയേക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത് അത്ര എളുപ്പമല്ല. വി മുരളീധര പക്ഷത്തെ നേതാവ് എന്നതിനേക്കാള്‍ വലിയ പിന്തുണ ഇന്ന് പാര്‍ട്ടിയില്‍ കെ സുരേന്ദ്രന് ഉണ്ട്.

അകത്തും പുറത്തും

അകത്തും പുറത്തും

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നടന്ന സമരങ്ങളും ജയില്‍ വാസവും പാര്‍ട്ടിക്ക് അകത്തും പുറത്തും കെ സുരേന്ദ്രന്‍റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. എംടി രമേശിന്‍റെ പേര് തന്നെ വീണ്ടും ഉയര്‍ത്തിക്കാട്ടാനായിരിക്കും കൃഷ്ണദാസ് പക്ഷം ശ്രമിക്കുക. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശോഭാ സുരേന്ദ്രനും സാധ്യതയുണ്ട്.

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം

സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതോടെ ബൂത്ത്തലത്തില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി പാര്‍ട്ടി പിടിക്കാനുള്ള ഓട്ടമായിരിക്കും ഇനി നേതാക്കള്‍ക്ക്. സാധാരണ ബിജെപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെങ്കിലും ഇത്തവണ അതുണ്ടായേക്കും. കെപി ശ്രീശനാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല നല്‍കിയിരിക്കുന്നത്.

English summary
organisation election in bjp kerala unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X