Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥാലയ വിവാദം;കുട്ടികളെ അവര്‍ കൊണ്ടുപോകും

തിരുവന്തപുരം: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നടപടിക്രമങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന കുട്ടികളെ തിരിച്ചുകൊണ്ടുപോകും. അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും ഇതിന്റെ ചുമതല.

കേരളം എന്തായാലും കുട്ടികളെ തിരിച്ചയക്കാനുള്ള പണം ചെലവാക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഇതിനായി പണം മുടക്കും. കുട്ടികളുടെ തിരിച്ചുപോക്കിന് പണമില്ലെന്ന ആക്ഷേപത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.

Human Trafficking

രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കണം എന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ തീരുമാനം. പാലക്കാട്ടേയും മലപ്പുറത്തേയും ശിശുക്ഷേമ സമിതികളാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ കുട്ടികളെ എങ്ങനെ, ആര് തിരിച്ച് കൊണ്ടുപോകും എന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.

കുട്ടികളെ തിരിച്ച് കൊണ്ടുപോകാന്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോച്ചിന് എട്ട് ലക്ഷം രൂപ വീതം നല്‍കണം എന്നായിരുന്നു റെയില്‍വേയുടെ മറുപടി. ഇതോടെയാണ് അതത് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ കുട്ടികളെ തിരിച്ചുകൊണ്ടുപോകാന്‍ പണം മുടക്കണം എന്ന ധാരണയില്‍ എത്തിയത്.

കുട്ടികളെ നടപടിക്രമങ്ങള്‍ പാലിക്കാതേയും വ്യാജരേഖകള്‍ ചമച്ചുമാണ് കൊണ്ടുവന്നത് എന്ന കാര്യം വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇതിനെ മനുഷ്യക്കടത്തിന്റെ പരിധിയില്‍ പെടുത്താനാകുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ രണ്ട് ഏജന്റുമാരെ അടക്കം 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+