കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയം:നിയമം നിയമത്തിന്റെ വഴിക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അനാധാലായ വിവാദത്തില്‍ സംസ്ഥാന ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല രണ്ടും കല്‍പിച്ച് തന്നെ. ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴിപ്പെടില്ലെന്നാണ് ആഭ്യന്തരമന്ത്രി നല്‍കുന്ന സൂചന.

അനാഥാലയ വിവാദത്തില്‍ നിയമം നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് ചെന്നിത്തല പറയുന്നത്. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ചെന്നിത്തല ഉറപ്പ് പറയുന്നു.

Ramesh Chennithala

അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് വിവാദമായപ്പോള്‍ ആദ്യം തന്നെ പ്രതികരിച്ച നേതാക്കളില്‍ ഒരാള്‍ ചെന്നിത്തലയായിരുന്നു. നടന്നത് മനുഷ്യക്കടത്താണെന്നും അന്യ സംസ്ഥാനങ്ങളിലെ കുട്ടികളെ സഹായിക്കണമെങ്കില്‍ അവിടെ പോയി സ്ഥാപനം തുടങ്ങണം എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മുസ്ലീം ലീഗുമായി രമേശ് ചെന്നിത്തലക്ക് അത്ര നല്ല ബന്ധമല്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. നേരത്തെ ലീഗിനെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ മുന്നണി ബന്ധത്തെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിരുന്നു.

മുക്കത്തെ അനാഥാലയത്തിന്റെ മുഖ്യരക്ഷാധികാരി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. അനാഥാലയത്തിന് നേരെയുള്ള ഏത് ആക്രമണവും ലീഗിന് നേരെയുള്ള ആക്രമണമായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടി കണക്കാക്കുന്നത്.

ഇക്കാര്യം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറാകാത്തതെന്നാണ് വിലയിരുത്തല്‍. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ അനാഥാലയ വിവാദം സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

English summary
Orphanage controversy: Every thing will go by law- Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X