കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത്: അന്വേഷണം കോടതി നിരീക്ഷണത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: മുക്കത്തെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ വീണ്ടും കോടതി ഇടപെടല്‍. അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ നടത്തണം എന്നാണ് ഉത്തരവ്.

പാലക്കാട് സിജെഎം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെത്തി കോടതി തെളിവെടുപ്പ് നടത്തി. ക്രിമിനല്‍ ചട്ടം 164 പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്.

Human Trafficking

കുട്ടികളെ കേരളത്തിലേക്കെത്തിച്ചത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വ്യക്തമായിട്ടുണ്ട്. പല കുട്ടികള്‍ക്കും വേണ്ടി വ്യാജ രേഖകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ യൂണിസെഫും വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഗൗരവത്തോടെയാണ് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ വിലയിരുത്തുന്നതെന്ന് യൂണിസെഫ് അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളെ അനാഥാലയങ്ങളിലല്ല പാര്‍പ്പിക്കേണ്ടതെന്ന് യൂണിസെഫിന്റെ ദക്ഷിണേന്ത്യന്‍ മേധാവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ പല അനാഥാലയങ്ങളിലേയും സ്ഥിതി പരിതാപകരമാണെന്നും അദ്ദേഹം പറയുന്നു.

കുട്ടികളെ ഝാര്‍ഖണ്ഡല്‍ നിന്ന് കൊണ്ടു വന്ന സംഭവത്തില്‍ ഇതുവരെ പോലീസ് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം വെട്ടത്തൂരിലെ അനാഥാലയത്തിലേക്ക് പശ്ചിമ ബംഗാളില്‍ നിന്ന് കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് ബംഗാളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുക്കം അനാഥായലത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും സംശയങ്ങള്‍ അവശേഷിക്കുന്നത്.

English summary
Orphanage Controversy:Investigation should carry on under the observation of court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X