കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ പണംകൊടുത്തു വാങ്ങിയതെന്ന് ഝാര്‍ഖണ്ഡ്

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് പണംകൊടുത്ത് വിലക്ക് വാങ്ങിച്ചതെന്ന് ഝാര്‍ഖണ്ഡ് സംഘം. കുട്ടികളെ തിരിച്ചറിയാതിരിക്കാന്‍ പേരും മറ്റ് വിവരങ്ങളും മാറ്റിയതായും സംഘം ആരോപിക്കുന്നു.

രക്ഷിതാക്കള്‍ക്ക് 1,500 മുതല്‍ 2,000 വരെ രൂപ നല്‍കിയാണ് കുട്ടികളെ ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്നതെന്നാണ് ആരോപണം. അനാഥാലയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വലിയ ആരോപണമാണിത്.

Human Trafficking

കുട്ടികളുടെ രക്ഷിതാക്കള്‍ പണം തന്നു എന്ന കാര്യം അനാഥാലയ അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത് തീവണ്ടിക്കൂലിക്കും യാത്രാ ചെലവിനും ആണ് എന്നാണ് അനാഥാലയ അധികൃതരുടെ വിശദീകരണം.

എന്നാല്‍ കുട്ടികളില്‍ പലരും ടിക്കറ്റ് ഇല്ലാതെയായിരുന്നു യാത്ര ചെയ്തത് എന്ന കാര്യം റെയില്‍വേ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മാത്രം ഒരുലക്ഷത്തിലധികം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒരന്വേഷണത്തിനും നില്‍ക്കാതെ അനാഥാലയത്തിന്റെ ആളുകള്‍ തന്നെയാണ് ഈ പിഴ അടച്ചത്.

കുട്ടികള്‍ക്ക് യാത്രാക്കൂലിയായി വീട്ടുകാര്‍ പണം നല്‍കിയിട്ടും എന്തുകൊണ്ട് ട്രെയിനില്‍ ടിക്കറ്റ് എടുത്തില്ലെന്ന ചോദ്യത്തിന് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ മറുപടി പറയേണ്ടി വരും.

കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും മാറ്റിയിട്ടുണ്ടെന്ന ആരോപണവും ഗുരുതരമാണ്. വ്യാജരേഖകള്‍ ചമച്ചുകൊണ്ട് കുട്ടികളെ കൊണ്ടുവന്നതിനെ മനുഷ്യക്കടത്തെന്നല്ലാതെ വിളിക്കാനാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

English summary
Orphanage controversy: Jharkhand team alleges children brought by paying money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X