കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കടത്ത്: മുക്കം അനാഥാലയത്തിന്റേത് വ്യാജ രേഖകള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അനാഥാലയത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കത്തെ അനാഥാലയത്തിന്റേത് വ്യാജ രേഖകളെന്ന് ക്രൈം ബ്രാഞ്ച്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഫണ്ട് കിട്ടുന്നതിനും സ്‌കൂളുകളില്‍ കുട്ടികളെ തികക്കുന്നതിനും വേണ്ടിയാണ് രേഖകളില്‍ കൃത്രിമം കാണിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നിട്ടുള്ളതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേരളത്തില്‍ നിന്ന് ആവശ്യത്തിന് കുട്ടികളെ ലഭ്യമല്ലാത്തതുകൊണ്ടാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Human Trafficking

എന്നാല്‍ മറ്റ് പലരും ഉന്നയിച്ചതുപോലെയുള്ള ഗുരുതര ആരോപണങ്ങള്‍ ക്രൈം ബ്രാഞ്ച് തള്ളുന്നുണ്ട്. കുട്ടികള്‍ ചൂഷണത്തിന് ഇരയായത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ലൈംഗിക ചൂഷണം, അവയവ കച്ചവടം തുടങ്ങിയ ആരോപണങ്ങളും ക്രൈംബ്രാഞ്ച് നിഷേധിക്കുന്നുണ്ട്.

ഝാര്‍ഖണ്ഡില്‍ നിന്നായിരുന്നു കുട്ടികളെ തീവണ്ടിയില്‍ കുത്തി നിറച്ച് മുക്കത്തെ അനാഥാലയത്തിലേക്ക് കൊണ്ടുവന്നത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് റെയില്‍പോലീസ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയത്. പിന്നീട് കേരളത്തില്‍ വന്‍ രാഷ്ട്രീയ വിവാദത്തിനായിരുന്നു സംഭവം തുടക്കം കുറിച്ചത്.

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണെന്ന ആരോപണവും ആയി ഝാര്‍ഖണ്ഡ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുക്കം അനാഥാലയത്തിന് വേണ്ടി മുസ്ലീം ലീഗ് നേരിട്ട് രംഗത്തെത്തുകയും ചെയ്തു.

English summary
Orphanage Controversy: Mukkam Orphanage forged documents: Crime Branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X