കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ വിവാദം:മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ നടപടിക്രമങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

മന്ത്രിസഭ യോഗത്തിന് ശേഷം നടന്ന പ്രത്യേക ചര്‍ച്ചയിലാണ് ഇത്തരം വിലയിരുത്തല്‍. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും പിന്നീട് മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരമൊരു നിലപാടെടുത്തതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. എന്നാല്‍ സര്‍ക്കാര്‍ സത്യം മനസ്സിലാക്കിയെന്നാണ് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. ഇത് ലീഗിന്റെ നിലപാടുകളെ അംഗീകരിച്ചതായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

Human Trafficking

സംസ്ഥാനത്തെ അനാഥാലയങ്ങള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലീഗിന്റെ സമ്മര്‍ദ്ദത്തിന് മുഖ്യമന്ത്രി വഴങ്ങിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

മലപ്പുറം വെട്ടത്തൂരിലെ അനാഥാലയത്തില്‍ ശിശുക്ഷേമ സമിതി സന്ദര്‍ശനം നടത്തി. വിശദമായ പരിശോധനയും നടത്തി. കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അവരെ തിരിച്ചുകൊണ്ടുപോകാമെന്നാണ് ശിശുക്ഷേമ സമിതി വ്യക്തമാക്കുന്നത്. വെട്ടത്തൂരിലെ അനാഥാലയത്തിലെത്തിച്ച 59 കുട്ടികളുടെ കാര്യത്തിലാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്.

English summary
Orphanage Controversy: state government observes no human trafficking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X