കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17-ാം വയസ്സില്‍ ബലാത്സംഗം; യുവതിയെ അപമാനിച്ച് വൈദികന്റെ വീഡിയോ യൂട്യൂബില്‍... ഒടുവില്‍ മുക്കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: ഓര്‍ത്തഡോക്‌സ് സഭ പീഡന വിവാദത്തില്‍ ഒന്നാം പ്രതിയായ വൈദികന്‍ പരാതിക്കാരിയെ അധിക്ഷേപിച്ച് രംഗത്തെത്തി. കേസിലെ പിടികിട്ടാ പുള്ളിയായ ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ് യൂ ട്യൂബ് വീഡിയോയിലൂടെ ആണ് പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്ത് രംഗത്ത് വന്നത്. വീഡിയോ വിവാദമായപ്പോള്‍ അത് പിന്‍വലിക്കുകയും ചെയ്തു.

യുവതിയുടെ പരാതി പ്രകാരം, ആദ്യം ബലാത്സംഗം ചെയ്തത് ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ് ആണ്. പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പായിരുന്നു ഇത് എന്ന് പരാതിയില്‍ പറയുന്നുണ്ട്. വിവാഹ ശേഷം, കുമ്പസാരത്തിനിടെ ഇക്കാര്യം പറഞ്ഞതോടെയാണ് മറ്റൊരു വൈദികന്‍ അക്കാര്യം പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ് ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ. യുവതിയുടെ പരാതിയില്‍ പറയുന്ന കാലത്ത് താന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

പ്രണയവും പീഡനവും

പ്രണയവും പീഡനവും

ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസുമായി പ്രണയത്തിലായിരുന്നു എന്നും അക്കാലത്താണ് പീഡിപ്പിക്കപ്പെട്ടത് എന്നും ആണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. 2000 ല്‍ ആയിരുന്നു സംഭവം എന്നും പറയുന്നു. എന്നാല്‍ ആ കാലഘട്ടത്തില്‍ താന്‍ വൈദിക പഠനത്തിനായി മറ്റ് സ്ഥലങ്ങളില്‍ ആയിരുന്നു എന്നാണ് വൈദികന്റെ വാദം.

പ്രായവും സമയവും

പ്രായവും സമയവും

യുവതിയുടെ പരാതിയിലും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നാണ് വൈദികന്റെ മറ്റൊരു വാദം. സഭയ്ക്ക് നല്‍കിയ പരാതിയിലും ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലും ബലാത്സംഗത്തിന് ഇരയായി എന്ന് പറയുന്ന പ്രായം സംബന്ധിച്ച് വ്യത്യാസം ഉണ്ടെന്നതാണ് ഇദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നത്.

 മോഷണക്കുറ്റം

മോഷണക്കുറ്റം

യുവതിക്കെതിരെ വളരെ മോശം പരാമര്‍ശങ്ങളും വൈദികന്‍ യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്. യുവതിയെ താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നാണ് വാദം. മോഷണക്കുറ്റം ആരോപിച്ചായിരുന്നു അന്ന് പുറത്താക്കിയത് എന്നും വൈദികന്‍ ആരോപിക്കുന്നുണ്ട്.

സ്വഭാവദൂഷ്യം

സ്വഭാവദൂഷ്യം

യുവതിക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്ന ആരോപണവും വൈദികന്‍ വീഡിയോയില്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം യുവതിയുടെ അമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വൈദികന്‍ പറയുന്നത്. 12 മിനിട്ടുള്ള വീഡിയോ ആയിരുന്നു ഇയാള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തത്.

ഒളിവിലല്ലെന്ന്

ഒളിവിലല്ലെന്ന്

വൈദികനെ ക്രൈം ബ്രാഞ്ച് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ ഒളിവിലല്ലെന്നാണ് വൈദികന്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയപ്പോള്‍ മുതല്‍ താന്‍ സ്ഥലത്തുണ്ടെന്നും വൈദികന്‍ പറയുന്നു.

English summary
Orthodox Church sexual allegation: First accused Priest released video via YouTube.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X