ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതി... ആ രാത്രിയിലെ തീരുമാനം പിന്നീട് മാറ്റി; ഷാൻ റഹ്മാൻ

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ആരെയും അമ്പരിപ്പിക്കുന്നവിധമായിരുന്നു അഡാറ് ലവിലെ മാണിക്യമലരായ പൂവിയെന്ന ഗാനം ഇന്റർനെറ്റിൽ തരംഗമായി മാറിയത്. ഗാനരംഗങ്ങളിൽ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും ഭാവങ്ങളും ഞൊടിയിടയിൽ ലോകമെങ്ങും പ്രശസ്തമായി. പ്രിയ വാര്യരെക്കുറിച്ചും അഡാറ് ലവിലെ ഗാനത്തെക്കുറിച്ചുമാണ് ഇപ്പോൾ ഓൺലൈൻ ലോകത്തെ പ്രധാന ചർച്ചകൾ.

നീരവ് മോദിയും നരേന്ദ്രമോദിയും തമ്മിൽ എന്താണ് ബന്ധം? ചിത്രം പുറത്തുവിട്ട് യെച്ചൂരി... അന്നേ മുങ്ങി...

അഡാറ് ലവിലെ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കെയാണ് വിവാദങ്ങളും ഉടലെടുത്തത്. പഴയകാല മാപ്പിളപ്പാട്ടായ മാണിക്യമലരായ പൂവി എന്ന ഗാനത്തോടൊപ്പം ഇത്തരം രംഗങ്ങൾ കൂട്ടിയോജിപ്പിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ചിലരുടെ ആരോപണം.

പോലീസ് കേസ്...

പോലീസ് കേസ്...

ഗാനം പുറത്തിറങ്ങിയത് മുതൽ ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം ഇക്കാര്യം പോലീസ് സ്റ്റേഷനിലെത്തി. ഹൈദരാബാദിലെ ഒരുകൂട്ടം മുസ്ലീം യുവാക്കളും റാസ അക്കാദമിയുമാണ് ഗാനരംഗങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇതോടെ സംവിധായകനായ ഒമർ ലുലുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

പ്രതികരണം...

പ്രതികരണം...

മാണിക്യമലരായ പൂവിയെക്കുറിച്ച് അഡാറ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ വിഷയത്തിൽ പ്രതികരിക്കുന്നത്. വിവാദം ദേശീയതലത്തിൽ വരെ ചർച്ച ചെയ്യുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ്...

മാണിക്യമലരായ പൂവിയെന്ന ഗാനത്തിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്ന് പറഞ്ഞാണ് ഷാൻ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താനായിരുന്നില്ല ഈ പാട്ടെന്ന് മനസിലാക്കിയതിന് എല്ലാവർക്കും നന്ദിയുണ്ട്. ഗാനം അഡാർ ആക്കിയതിലും നന്ദി.

യൂട്യൂബ്...

യൂട്യൂബ്...

അഞ്ച് ദിവസം കൊണ്ട് ഗാനത്തിന് 20 മില്യണ്‍ വ്യൂസാണ് യൂട്യൂബിൽ കിട്ടിയത്. ഈ ഗാനം ഹിറ്റായിരുന്നില്ലെങ്കിൽ ആരും ഒരു പ്രശ്നവും ഉണ്ടാക്കുമായിരുന്നില്ല. അത് ഞങ്ങൾക്കറിയാം.

എങ്ങനെ...

എങ്ങനെ...

ഇതെല്ലാം ചിത്രം പ്രമോട്ട് ചെയ്യാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് അല്ലേയെന്ന് ചിലരൊക്കെ ചോദിച്ചു. അവരോടാണ് മറുപടി എനിക്ക് മറുപടി പറയാനുള്ളത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഗാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ തന്നെ ഞങ്ങൾക്കെതിരെ ഒരിക്കലും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് കൊടുക്കില്ല.

 ഒഴിവാക്കാൻ...

ഒഴിവാക്കാൻ...

ഞങ്ങൾക്ക് ആരെയും വേദനിപ്പിക്കേണ്ടതില്ല. അതിനാൽ ഗാനം നീക്കം ചെയ്യാമെന്നായിരുന്നു കഴിഞ്ഞദിവസം രാത്രിവരെയുള്ള ഞങ്ങളുടെ തീരുമാനം. കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച ഒരു സൂപ്പർ നിർമ്മാതാവാണ് ഞങ്ങളുടേത്.

 പ്രശ്നം വേണ്ടെന്ന്...

പ്രശ്നം വേണ്ടെന്ന്...

ചിത്രം റിലീസ് ചെയ്യുന്നതിന് നിർമ്മാതാവിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവരുതെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. കൂടാതെ ഒമർലുലുവിന് ചിത്രത്തിന്റെ ബാക്കിയുള്ള ചിത്രീകരണം പൂർത്തിയാക്കേണ്ടതുമുണ്ട്. ഒരു പ്രശ്നങ്ങളുമില്ലാതെ അദ്ദേഹം ചിത്രീകരണം പൂർത്തിയാക്കണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു.

പൂർത്തിയാക്കണം..

പൂർത്തിയാക്കണം..

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മാത്രമേ ഇപ്പോൾ പൂർത്തിയായിട്ടുള്ളു. ഞങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരു പാട് ഗാനങ്ങൾ ഇനിയും റിലീസ് ചെയ്യാനുണ്ട്. അതിനാലാണ് തിരക്കിട്ട് അത്തരമൊരു തീരുമാനമെടുത്തത്.

 പിന്തുണ....

പിന്തുണ....

എന്നാൽ ഞങ്ങൾക്കും ഗാനത്തിനും ലഭിക്കുന്ന നിറഞ്ഞ പിന്തുണ ഞങ്ങളെ മാറ്റി ചിന്തിപ്പിച്ചെന്നും, എല്ലാവർക്കും നന്ദിയുണ്ടെന്നും ഷാൻ റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം യൂട്യൂബിൽ ട്രെൻഡിങായ മാണിക്യമലരായ പൂവിയെന്ന ഗാനത്തിന്റെ ലിങ്കും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.

പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

English summary
oru adaar love song controversy;music director shan rahman facebook post.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്