കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റ് പാര്‍ട്ടികളിലുള്ളവര്‍ക്കും 'സീറ്റ്', നിഷ്പക്ഷരേയും ലക്ഷ്യം; ബിജെപിയുടെ കേരള പദ്ധതി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം കേന്ദ്രീകരിച്ച് വന്‍ മുന്നൊരുക്കവുമായി ബി ജെ പി. ബി ജെ പി പ്രതീക്ഷ അര്‍പ്പിക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ പോലും സാധ്യതാ പട്ടികയിലേക്ക് ആലോചിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. 20 ലോക്‌സഭ മണ്ഡലങ്ങളാണ് കേരളത്തില്‍ ആകെ ഉള്ളത്.

ഇതില്‍ 10 ലോക്സഭാ മണ്ഡലങ്ങളില്‍ ആണ് ബി ജെ പി ശ്രദ്ധ ഊന്നുന്നത്. ഈ 10 മണ്ഡലങ്ങളിലേക്ക് നിഷ്പക്ഷരായ സാമൂഹിക പ്രവര്‍ത്തകരേയും എല്‍ ഡി എഫ്, യു ഡി എഫ് എന്നീ മുന്നണികളിലെ അസംതൃപ്തരേയും പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ച സര്‍വെ സംഘമാണ് ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

1

കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 10 മണ്ഡലങ്ങളില്‍ 10 പേരുടെ വീതം സാധ്യത പട്ടികയാണ് ബി ജെ പി തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ ഓരോ മണ്ഡലങ്ങളിലും മൂന്ന് പേരുകള്‍ വീതം ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനായിരുന്നു ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് വിപുലീകരിക്കാനാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്; ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്; ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

2

എല്‍ ഡി എഫിലേയും യു ഡി എഫിലേയും ഘടകകക്ഷികളുടെ നേതാക്കളെയും സമുദായ സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി പട്ടിക വിപുലീകരിക്കാനാണ് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്. തക്കം കിട്ടിയാല്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പുള്ള നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ മുന്‍കൈയെടുക്കും.

'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍'മീനുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് നശിപ്പിക്കുന്നു... പിടിച്ച് കരയിലിടണം..' ശ്രീജിത്ത് പെരുമന ഓണ്‍ എയര്‍

3

ബെംഗളൂരുവും ദല്‍ഹിയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍വേ സംഘമാണ് കേരളത്തിലെ സാധ്യതകള്‍ പരിശോധിക്കുന്നത്. ഈ സര്‍വെ സംഘമാണ് കൂറുമാറ്റക്കാരുടെ ജനസ്വാധീനം പരിശോധിക്കുക. ഇതിന്റെ വിലയിരുത്തലിലായിരിക്കും മറ്റ് പരിപാടികള്‍ ആവിഷ്‌കരിക്കുക. നേരത്തെ ആറ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ബി ജെ പിയുടെ പദ്ധതി.

'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍'ഗ്രീഷ്മ വിഷം കുടിച്ചത് ഇക്കാരണങ്ങളാല്‍.., സ്മാര്‍ട്ട് തന്നെ... പ്രതിഭാഗത്ത് ഞാനായിരുന്നെങ്കില്‍'; ആളൂര്‍

4

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് എന്നീ ആറ് മണ്ഡലങ്ങളാണ് ബി ജെ പി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ മാവേലിക്കര മണ്ഡലത്തില്‍ ബി ഡി ജെ എസ് ആണ് മത്സരിക്കുന്നത്. അതിനാല്‍ മാവേലിക്കര മാറ്റി പുതിയ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശിച്ചു.

5

ഇത് പ്രകാരം ആലപ്പുഴ, എറണാകുളം, ചാലക്കുടി, കോഴിക്കോട്, കാസര്‍കോട് എന്നീ മണ്ഡലങ്ങള്‍ കൂടി ചേര്‍ത്തു. തിരുവനന്തപുരത്ത് പ്രാദേശികമായി വലിയ സ്വാധീനമുള്ള സാമുദായിക സംഘടനാ നേതാവും അടുത്തകാലത്തായി ബി ജെ പിയോട് അടുപ്പം പുലര്‍ത്തുന്ന നഗരാസൂത്രണ വിദഗ്ധയും ബി ജെ പിയുടെ സജീവ പരിഗണനയിലുണ്ട്.

6

സാമുദായിക സംഘടനകളുടെ ഏറ്റവും താഴത്തെ പ്രവര്‍ത്തകരുമായി പോലും ബി ജെ പി പ്രാദേശിക നേതൃത്വം ബന്ധം സ്ഥാപിക്കണം എന്നാണ് സര്‍വെ സംഘം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓരോ ബൂത്തുകളേയും ലഭിക്കാനിടയുള്ള വോട്ടുകളുടെ എണ്ണത്തില്‍ വിഭജിക്കണം എന്നും നിര്‍ദേശമുണ്ട്.

English summary
other party leaders in possible candidate list this is BJP's plan for Kerala in 2024 loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X