കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി

Google Oneindia Malayalam News

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തില്‍ ഔഷധി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചന. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് അറിയുന്നത്.

ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

1

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഔഷധി ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങള്‍ ഏറ്റെടുക്കാനാണ് ആലോചന എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടത് സഹയാത്രികനായ സന്ദീപാനന്ദഗിരി സ്‌കൂള്‍ ഓഫ് ഭഗവത്ഗീത ചെയര്‍മാനാണ്.

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്

2

1941 ലാണ് കേരള വര്‍മ ആയുര്‍വേദ ഫാര്‍മസി എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. പിന്നീട് ഇതിന് ഔഷധി എന്ന് പുനര്‍നാമകരണം ചെയ്തു. മുന്‍ ചെയര്‍മാന്റെ കാലത്താണ് ഔഷധിയുടെ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചന തുടങ്ങിയത് എന്ന് ഔഷധി അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ മുന്നോട്ടു പോയില്ല.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

3

ഔഷധി പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളായിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരിനു പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായിരുന്നില്ല. നിലവില്‍ ഔഷധി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂരിലെ ചികിത്സാ കേന്ദ്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യവുമാണ്. അതിനാലാണ് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമമാരംഭിച്ചത്.

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു<br />'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

4

നിലവിലുള്ള ഭരണസമിതി കേന്ദ്ര ഫണ്ട് പാഴാകാതിരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ആണ് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ എന്ന ആശയം വീണ്ടും ഉരുത്തിരിഞ്ഞത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ക്കാണ് ഔഷധി ആദ്യം പരിഗണന നല്‍കുന്നത്. തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമമുണ്ട്.

5

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ സൗകര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തൃപ്തരാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വ്യത്യസ്തമായ പാക്കേജുകള്‍ തയാറാക്കും. അതേസമയം സര്‍ക്കാര്‍ അനുമതി ലഭിച്ചാലും വിവിധ പരിശോധനകള്‍ക്ക് ശേഷമേ ചികിത്സാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനാകൂ.

English summary
Oushadhi plans to turn Swami Sandipanandagiri's ashram into an ayurvedic treatment center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X